വളരെ നല്ല അനുഭവമായിരുന്നു ഇത്. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നത്. ജിമ്മിലും യോ​ഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകൾ. ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർ​ഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല.

മലപ്പുറം: വിവാ​ദങ്ങൾക്കിടെ മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. മലപ്പുറം ചേളാരിയിൽ മെക് 7 വ്യായാമ മുറകളിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പങ്കെടുത്തു. വ്യായാമത്തെ വർഗീയത ആയി മുദ്രകുത്തുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വളരെ നല്ല അനുഭവമായിരുന്നു ഇത്. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നത്. ജിമ്മിലും യോ​ഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകൾ. ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർ​ഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല. ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. ശാഖകളിൽ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോൾ സിപിഎമ്മിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ആളുകൾ എക്സെസൈസ് ചെയ്യുമ്പോഴുണ്ടാവുന്നത് എന്നറിയില്ല. ഇതിൽ പങ്കെടുക്കണമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇന്ന് പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്. നാളെ കോൺ​ഗ്രസ് നേതാവ് എപി അനിൽ കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കഠിനമായ എക്സെസൈസുകൾ ഇല്ല. ജാതി മതത്തിന് അതീതമായി ഒരു കൂട്ടായ്മ വളർന്നുവരണം. ഇത് വ്യാപിപ്പിക്കണമെന്നും അബിൻ വർക്കി പറയുന്നു.

അധ്യാപകനേയും 4 സഹപാഠികളെയും വെടിവെച്ച് കൊലപ്പെടുത്തി വിദ്യാർഥി, പിന്നാലെ ആത്മഹത്യ; സംഭവം അമേരിക്കയിലെ സ്കൂളിൽ

YouTube video player