Asianet News MalayalamAsianet News Malayalam

തഹസിൽദാറുടെ പേരിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

വില്ലേജ് ഓഫീസറുടെ പേരിൽ വ്യാജ പോക്ക് വരവ് രേഖയുമുണ്ടാക്കിയാണ് ഇയാൾ ആളെ കബളിപ്പിച്ചത്

Youth congress leader arrested for fabricating fake documents
Author
Kochi, First Published Jul 22, 2022, 8:00 PM IST

കൊച്ചി: ഭൂമി തരംമാറ്റാൻ തഹസിൽദാറുടെ  പേരിൽ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് കൊച്ചി തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വില്ലേജ് ഓഫീസറുടെ പേരിൽ വ്യാജ പോക്ക് വരവ് രേഖയുമുണ്ടാക്കിയാണ് ഇയാൾ ആളെ കബളിപ്പിച്ചത്. കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോൺ വി വർഗീസിൻ്റെ പരാതിയിലാണ് പൊലീസ് മുഹമ്മദ് ഹാഷിമിനെ അറസ്റ്റ് ചെയ്തത്. കാക്കനാടുള്ള ജോണ്‍ വി വര്‍ഗ്ഗീസിൻ്റെ  ഭൂമി തരം മാറ്റിത്തരാമെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി 2.40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. 

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം

കൊച്ചി : സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകി, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. 

എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം നടന്നത് 

സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെസ്ഥാപനം വിട്ടു.-ഇതാണ് ജീവനക്കാരിയുടെ പരാതിയിൽ പറഞ്ഞിരുന്നത്

കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്തത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു .ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടി  എടുത്തത്. യുവതിയുടെ പരാതിയിൽ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിസിടിവി, മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios