Asianet News MalayalamAsianet News Malayalam

തെറ്റ് ആര് ചെയ്താലും തെറ്റാണ്;വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോടിയേരി പറഞ്ഞത് പോലെ വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ ആകുമോയെന്നും നഹാസ് ചോദിച്ചു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Youth congress leader nahas response over ganja seized from his house in pathanamthitta nbu
Author
First Published Nov 21, 2023, 8:58 AM IST

പത്തനംതിട്ട: വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്. തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും സഹോദരന് കഞ്ചാവ് കേസുമായി ബന്ധമുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും നഹാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടിയേരി പറഞ്ഞത് പോലെ വീട്ടിൽ ആരെങ്കിലും തെറ്റ് ചെയ്‌താൽ ബാക്കി ഉള്ളവർ തെറ്റുകാർ ആകുമോയെന്നും നഹാസ് ചോദിച്ചു. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഹാസിന്റെ സഹോദരൻ നസീബിന്റെ മുറിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം, രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ നസീബ് സുലൈമാനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. നസീബ് ഒളിവിലാണ്. എന്നാൽ നസീബിന് മാത്രമല്ല, നഹാസിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ആരോപിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios