Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌, പൊലീസ് തടഞ്ഞു, ജലപീരങ്കി, സംഘർഷം  

ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. പൊലീസിന് നേരെ പ്രവർത്തകർ മുദ്രാവാക്യം വിളികളുയർത്തി.

youth congress march to nava kerala sadas in kannur police youth congress clash video apn
Author
First Published Nov 21, 2023, 12:28 PM IST

കണ്ണൂർ : കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച്‌ തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ  ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. പ്രവർത്തകർ  പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റി. 

 

Follow Us:
Download App:
  • android
  • ios