ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകൾ തടയാൻ  സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികൾ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

തൊടുപുഴ: കൃഷിമന്ത്രി വി എസ് സുനിൽകമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. തൊടുപുഴയിൽ ബാങ്കേഴ്സ് സമിതി യോഗത്തിന് എത്തിയപ്പോഴാണ് മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകൾ തടയാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികൾ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ജില്ല തല ബാങ്കേഴ്‌സ് സമിതി യോഗം തൊടുപുഴയിൽ തുടങ്ങി