പിഎസ്സിക്കുവിട്ട തസ്തികയിലേക്ക് താൽക്കാലിക നിയമനം തുടക്കപ്പെട്ട് നടത്തുന്നത് ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സർവ്വകലാശാലയിലെ അനധ്യാപക തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്ന സെനറ്റ് ഹാളിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തള്ളി കയറിയത്. ഹാളിനുള്ളിൽ കയറി അഭിമുഖം തടസ്സപ്പെടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനിതാ പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം അഭിമുഖം തുടരുകയാണ്. പിഎസ്സിക്കുവിട്ട തസ്തികയിലേക്ക് താൽക്കാലിക നിയമനം തുടക്കപ്പെട്ട് നടത്തുന്നത് ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.