Asianet News MalayalamAsianet News Malayalam

Silver Line: 'ജനാധിപത്യ മര്യാദ വേണം'; പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാരോട് എം വി ഗോവിന്ദൻ

കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്

youth congress protest march to silver line explanatory meeting attended by minister mv govindan
Author
Kannur, First Published Jan 20, 2022, 12:35 PM IST

കണ്ണൂർ : കെ റെയിൽ ( k rail) വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധ‌ം(protest). യൂത്ത് കോൺ​ഗ്രസ്(youth congress) പ്രവർത്തകരാണ് പ്രതഷേധവുമായി എത്തിയത്.  മന്ത്രി എം വി ​ഗോവിന്ദൻ പങ്കെടുത്ത യോ​ഗത്തിൽ ആണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധിച്ച വരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. റിജിൽ മാക്കുറ്റി അടക്കുള്ള വരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മാധ്യമ പ്രവർത്തകരേയും അറസ്റ്റ് ചെയ്തു. ജയ്ഹിന്ദ് ടി വി റിപ്പോർട്ടർ , ഡ്രൈവർ എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കി

അതേസമയം  കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി ഏളവൂർ ത്രിവേണിയിൽ ഇന്നും സംഘർഷമുണ്ടായി. കല്ലിടാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് ഉണ്ടായിരുന്ന വൻ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ 15 പ്രതിഷേധക്കാരെ അറസ്റ്റ ചെയ്ത് നീക്കി. അതിനുശേഷം രണ്ട് കുറ്റികൾ നാട്ടി.

Follow Us:
Download App:
  • android
  • ios