Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ്പിയും കുറ്റക്കാരനാണെന്ന് യൂത്ത് കോൺ​ഗ്രസ്

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും കട്ടപ്പന ഡിഎസ്പിയും സംഭവത്തിൽ കുറ്റക്കാരാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. 

youth congress says idukki sp also accused for peerumedu custody murder
Author
Idukki, First Published Jun 28, 2019, 4:31 PM IST

ഇടുക്കി: പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി എസ്പിയും കുറ്റക്കാരനാണെന്ന് യൂത്ത് കോൺ​ഗ്രസ്. രാജ്കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന കാര്യം എസ്പിക്ക് അറിയാമായിരുന്നുവെന്നും മതിലിൽ നിന്ന് വീണാണ് രാജ്കുമാറിന് പരിക്കേറ്റതെന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും കട്ടപ്പന ഡിഎസ്പിയും സംഭവത്തിൽ കുറ്റക്കാരാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. സർക്കാർ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം രാജ്കുമാറിന്‍റെ കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്‍റെ ഭാര്യ വിജയ രം​ഗത്തെത്തി. ഒരു പാ‍ര്‍ട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പാര്‍ട്ടിക്കാരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരൻ സുനിൽ രം​ഗത്തെത്തിയിരുന്നു. രാജ്‌കുമാറിനെ ജയിലിലേക്ക്  കൊണ്ടു വന്നത് സ്ട്രക്ച്ചറിൽ ആണെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും  സുനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നെഞ്ചു വേദന എടുക്കുന്നുണ്ടെന്ന് കരഞ്ഞു  പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും സുനില്‍ ആരോപിച്ചു.

Follow Us:
Download App:
  • android
  • ios