Asianet News MalayalamAsianet News Malayalam

പി ശശിക്കെതിരെ അഴിമതിയാരോപണം; സ്പോർട്സ് കൗൺസിൽ ഗ്രൗണ്ട് നവീകരണത്തിൽ അഴിമതിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇപി ജയരാജനെതിരെ വേഗത്തില്‍ നടപടിയെടുത്ത പിണറായി വിജയന് പി ശശി, അജിത്ത് കുമാര്‍, സുജിത്ത് ദാസ് എന്നിവരെ തൊടാൻ പേടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു

youth congress state president rahul mamkootathil attacks chief ministers political secretary with corruption allegations
Author
First Published Sep 3, 2024, 3:12 PM IST | Last Updated Sep 3, 2024, 3:12 PM IST

പത്തനംതിട്ട:മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ. കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്ന് രാഹുല്‍ ആരോപിച്ചു. 2023 മെയിലാണ് നവീകരണത്തിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇ- ടെൻഡർ നടക്കുമ്പോൾ മറുവശത്ത് വേറെ കരാര്‍ ഉണ്ടാക്കുകയായിരുന്നു. സ്പോർട്സ് കൗൺസിലും സ്വകാര്യ കമ്പനിയും തമ്മിൽ കരാറിൽ ഏർപെടുകയായിരുന്നു.

സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. ഇവര്‍ അഭിഭാഷകരായ മാഗ്നം സ്പോര്‍ട്സ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുൽ ആരോപിച്ചു.  പി. ശശി നടത്തുന്ന കൊള്ളയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും ബാക്കി പിന്നാലെ വരുമെന്നും ഈ ക്രമക്കേടിൽ പരാതി കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇപി ജയരാജനെതിരെ വേഗത്തില്‍ നടപടിയെടുത്ത പിണറായി വിജയന് പി ശശി, അജിത്ത് കുമാര്‍, സുജിത്ത് ദാസ് എന്നിവരെ തൊടാൻ പേടിയാണ്.

മുൻ പത്തനംതിട്ട എസ്‍പി സുജിത്ത് ദാസ് സ്വർണ്ണം പൊട്ടിക്കൽ സംഘത്തില്‍ ഉള്‍പ്പെട്ടയാലാണ്. താനൂർ കസ്റ്റഡി മരണം ആസൂത്രിതമാണ്. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിന് വേണ്ടി നടത്തിയ കൊലപാതകമാണത്. കസ്റ്റംസ് ഉദ്യോഗസ്ഥൻ ആയിരുന്ന കാലത്ത് മോശം ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനാണ് സുജിത്ത് ദാസ്. ലോട്ടറി മാഫിയയെ വിരട്ടി പണം തട്ടുന്ന ആളാണ് സുജിത്ത് ദാസെന്നും ഇയാളുടെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സിപിഎം എംഎൽഎയെ ക്കാൾ പവർഫുൾ ആണ് എഡിജിപി അജിത് കുമാർ . അതാണ് അൻവർ വായ മൂടിയത്. മുഖ്യമന്ത്രിക്ക് ഭയം ആണ്. അജിത്ത് കുമാർ മുൻപ് ഇടപെട്ടത് സ്വർണ്ണകടത്ത് കേസിൽ ആണ്. അത് മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെ ഭയമാണ്. സിപിഎം ക്വട്ടേഷൻ ഏൽപ്പിച്ച കൊടി സുനിയാണ് അജിത്ത് കുമാര്‍. മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

ഇരയുടെ ചിത്രം പ്രചരിപ്പിച്ചാലും കടുത്ത ശിക്ഷ; ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വധശിക്ഷ, ബിൽ അവതരിപ്പിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios