Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിൽ കളക്ടറുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്റ്റർ അഷ്ക്കറലി വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. 

youth congress workers arrested for lakshadweep protest against collector
Author
Thiruvananthapuram, First Published May 27, 2021, 11:49 PM IST

തിരുവനന്തപുരം: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ  കളക്ടർ അഷ്ക്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്റ്റർ അഷ്ക്കറലി വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. 

ലക്ഷദ്വീപ്: കളക്ടറുടെ വിശദീകരണം ഐക്യകണ്‌ഠേന തള്ളി സര്‍വകക്ഷി യോഗം.

ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ലക്ഷദ്വീപിലെ കപ്പൽ സർവ്വീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി.

ലക്ഷദ്വീപ് നടപടികളെ ന്യായീകരിച്ച് കളക്ടർ, കൊച്ചിയിൽ കരിങ്കൊടിയും ഗോ ബാക്ക് വിളിച്ചും പ്രതിഷേധം

 

 

Follow Us:
Download App:
  • android
  • ios