Asianet News MalayalamAsianet News Malayalam

'പൊലീസിന് അനക്കമില്ല'; പ്രതിഷേധിച്ചതിന് വളഞ്ഞിട്ട് തല്ലിയ ഗൺമാനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കോടതിയിലേക്ക്

മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചതിന് ഇരുവരെയും ​ഗൺമാൻമാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇരുവരും നിയമ വഴിയിലേക്ക് നീങ്ങുന്നത്.

Youth Congress workers went to court against the gunman who was surrounded and beaten for protesting fvv
Author
First Published Dec 21, 2023, 11:24 AM IST

ആലപ്പുഴ: ആലപ്പുഴയിൽ പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ കോടതിയിലേക്ക്. കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എഡി തോമസും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസുമാണ് ​ഗൺമാനെതിരെ കേസ് നൽകുന്നത്. മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചതിന് ഇരുവരെയും ​ഗൺമാൻമാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇരുവരും നിയമ വഴിയിലേക്ക് നീങ്ങുന്നത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് ഇരുവരും അറിയിച്ചു. 

മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. 'ജീവൻ രക്ഷാപ്രവർത്തനമെന്ന' മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രസമാധാന പ്രശ്നത്താൽ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് കടക്കുന്നത്. 

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി; വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം, യോഗം അവസാനിപ്പിച്ചു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios