കൊച്ചി:  മൂന്നാര്‍ ചിത്തിരപുരത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി പി ഹരീഷ് ആണ് മരിച്ചത്. മൂന്നാറില്‍ ഹോംസ്റ്റേയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

ആല്‍ക്കഹോള്‍ കുടിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹരീഷും 2 സുഹൃത്തുക്കളും ചേര്‍ന്ന് ആല്‍ക്കഹോള്‍ കുടിച്ചത്. ഇതില്‍ ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.