ദുബൈയിൽ വച്ച് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വ്യക്തമാക്കിയിരുന്നത്

മലപ്പുറം: വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം കാളികാവ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചോക്കാട് സ്വദേശി ഇർഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ദുബൈയിൽ വച്ച് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വ്യക്തമാക്കിയിരുന്നത്. തിരിച്ചെത്തിയ ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred