കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി കല്ലൂട്ടി വയൽ എംപി ഷംസീർ ആണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍ വീണ് ഒരാള്‍ മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി കല്ലൂട്ടി വയൽ എംപി ഷംസീർ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ ഓടയില്‍ വീണാണ് ദാരുണാന്ത്യം. വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തിന് സമീപം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. 

കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ക്യാമ്പ് ചെയ്യുന്ന എന്‍ഡിആര്‍എഫിന്‍റെ സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഓടയില്‍ നിന്ന് അല്‍പ ദൂരം ഒഴുകി പോയ ഷംസീറിനെ കരക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ ആരോ​ഗ്യപ്രശ്നമുള്ള വ്യക്തി കൂടിയാണ് ഷംസീര്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.