കാസര്‍കോട്: പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് കളക്ടറേറ്റിലേക്ക്  മാർച്ച് നടത്തി. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനെതിരെ കല്ലേറും നടത്തി. മാർച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയതു.

കോഴിക്കോട് കളക്ടേറ്റിലേക്കും യൂത്ത് ലീഗ് മാര്‍ച്ച് നടത്തുകയാണ്. പിഎസ്‍സിയെ ജനങ്ങള്‍ക്ക് സംശയമുള്ള കമ്മീഷനാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് മുസ്ലീം യൂത്തി ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് പട്ടികയില്‍ ഉൾപ്പട്ടെത് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് സംശയിക്കുന്നതായും പി കെ ഫിറോസ് പറഞ്ഞു.