Asianet News MalayalamAsianet News Malayalam

പ്രളയകാലത്ത് പമ്പാ നദി കടന്ന് നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് ജോലി

  • പമ്പാ നദി അതിഭീകരമായ നിലയിൽ നിറഞ്ഞ് കവിഞ്ഞൊഴുകിയപ്പോൾ, നിറപുത്തരിക്ക് തമിഴ്നാട്ടിൽ നിന്നെത്തിച്ച കതിർ പമ്പയിൽ കുടുങ്ങി
  • കീഴ്വഴക്കം തെറ്റുമോയെന്ന ആശങ്കക്കിടെയാണ് പ്രദേശവാസികളായ ബിനുവും ജോബിയും ചേർന്ന് പുഴ നീന്തിക്കിടന്ന് കതിർ കൈമാറിയത്
youths who crossed pamba during flood gets job in Sabarimala
Author
Pamba, First Published Dec 10, 2019, 7:05 AM IST

പമ്പ: പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് പ്രളയകാലത്തെ നിറപുത്തരിക്ക് കതിർ എത്തിച്ച യുവാക്കൾക്ക് സന്നിധാനത്ത് ജോലി. പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയിൽ പ്രവേശിച്ചത്

2018 ലെ പ്രളയകാലത്ത് പമ്പാ നദി അതിഭീകരമായ നിലയിൽ നിറഞ്ഞ് കവിഞ്ഞൊഴുകിയപ്പോൾ, നിറപുത്തരിക്ക് തമിഴ്നാട്ടിൽ നിന്നെത്തിച്ച കതിർ പമ്പയിൽ കുടുങ്ങി. കീഴ്വഴക്കം തെറ്റുമോയെന്ന ആശങ്ക ഉയര്‍ന്നു. ഇതിനിടെയാണ് പ്രദേശവാസികളായ ബിനുവും ജോബിയും ചേർന്ന് പുഴ നീന്തിക്കിടന്ന് കതിർ കൈമാറിയത്. ജീവൻ പണയം വച്ച് ഇവ‍ര്‍ നടത്തിയ ആത്മാർത്ഥമായ നീക്കത്തെയാണ്, ദേവസ്വം ബോർഡ് ജോലി നൽകി ആദരിച്ചത്.

എല്ലാം നി.യോഗമാണെന്നായിരുന്നു ബിനുവിന്റെയും ജോബിയുടേയും പ്രതികരണം. അന്ന് പുഴ നീന്താൻ തോന്നിപ്പിച്ചതും ഇന്ന് ഒരു വരുമാന മാർഗ്ഗം തന്നതും അയ്യപ്പനാണെന്ന് ഇവർ പറയുന്നു. സന്നിധാനത്ത് താത്കാലിക അടിസ്ഥാനത്തിലാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. അധികം വൈകാതെ ഈ ജോലി സ്ഥിരപ്പെടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

Follow Us:
Download App:
  • android
  • ios