Asianet News MalayalamAsianet News Malayalam

സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ; രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പരിശോധന

വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദർശനം.

zika virus central team in kerala today
Author
Thiruvananthapuram, First Published Jul 11, 2021, 7:33 AM IST

തിരുവനന്തപുരം:  സിക്ക വൈറസ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരമം എന്നിവയ്ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സർക്കാർ തുടങ്ങിയിരുന്നു.

പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.  ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും.   ഗർഭം ധരിക്കാൻ തയാറെടുക്കുന്നവരും പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios