Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യാന്തരനിലവാരത്തില്‍

പൊതുവിദ്യാഭ്യാസമേഖലയില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം ഒക്ടോബര്‍ 12ന്

kerala public education system in international level
Author
Thiruvananthapuram, First Published Oct 11, 2020, 10:14 AM IST

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപദ്ധതിയില്‍ നിര്‍ണായക നാഴികകല്ല് പിന്നിട്ട് കേരളം . മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ഇതിന്റെ വിളംബരമായി ഒക്ടോബര്‍ 12 ന് പതിനൊന്നു മണിക്ക് വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നിര്‍വഹിക്കപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനാകും.

ഈ മഹത്തായ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനായതില്‍ കിഫ്ബിക്ക് അഭിമാനമുണ്ട്. കിഫ്ബിയുടെ ധനസഹായത്തോടെ ആണ് ഹൈടെക് സ്മാര്‍ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി KITE ആണ്.

16027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി-അപ്പര്‍ പ്രൈമറി തലങ്ങളില് 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയാറാക്കി.
കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.

പദ്ധതി ഒറ്റനോട്ടത്തില്‍

*മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം

*16,027 സ്‌കൂളുകളിലായി വിതരണം ചെയ്തത് 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍

*4752 എച്ച്എസ്,എച്ച്എസ്എസ് സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ്മുറികള്‍

*പ്രൈമറി-അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബ്

*സര്‍ക്കാര്‍,എയിഡഡ് മേഖലകളിലെ 12678 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്

*ഉപകരണങ്ങള്‍ക്ക് 5 വര്‍ഷ വാറന്റിയും ഇന്‍ഷുറന്‍സ് പരിരക്ഷയും

*പരാതി പരിഹാരത്തിന് വെബ് പോര്‍ട്ടലും കോള്‍ സെന്ററും

*അടിസ്ഥാനസൗകര്യമൊരുക്കാന്‍ 730.5 കോടി രൂപ

*കിഫ്ബിയില്‍ നിന്നു മാത്രം 595 കോടി രൂപ

*വിദഗ്ധ ഐടിസി പരിശീലനം നേടിയ 1,83,440 അധ്യാപകര്‍

Follow Us:
Download App:
  • android
  • ios