Asianet News MalayalamAsianet News Malayalam

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം; നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത് 25 കോടിയിലേറെ !

ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം. അതുകൊണ്ട് ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു.

pravasi dividend project by Kerala pravasi welfare board
Author
Thiruvananthapuram, First Published Feb 16, 2020, 8:34 PM IST

തിരുവനന്തപുരം: ലോകത്തൊരിടത്തും ഇല്ലാത്ത വിധം മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത. 2019 ഡിസംബർ 14 -ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. നാളിതുവരെ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.15-2-2020 ലെ കണക്കനുസരിച്ച് 140ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25. 35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച തുടക്കം പാതിവിജയമെന്ന ചൊല്ല് അന്വർഥമാക്കുകയാണ് പ്രവാസികളുടെ ഈ പ്രതികരണം.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാർ കിഫ്ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗപ്പെടുത്തുന്നു. ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം. അതുകൊണ്ട് ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
pravasikerala.org
ഫോൺ
1800-425-3939 ( ഇന്ത്യയിൽ നിന്ന് )
00918802012345 ( ഇന്ത്യക്ക് പുറത്ത് നിന്ന് )

Follow Us:
Download App:
  • android
  • ios