വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കാറുണ്ട്. എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞു വിവാഹചര്‍ച്ച അവസാനിപ്പിക്കാനായിരിക്കും അവരുടെ ശ്രമം. ഇതിന് ന്യായമായ കാരണങ്ങള്‍ അവരുടെ പക്കല്‍ ഉണ്ടാകും. ഒന്നുകില്‍, പ്രണയബന്ധം, അല്ലെങ്കില്‍ തുടര്‍പഠനത്തിനുള്ള ആഗ്രഹം. ഈ കാരണങ്ങള്‍കൊണ്ട് വിവാഹം പരമാവധി നീട്ടാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കും. ഇവിടെയിതാ, സാധാരണയായി വിവാഹചര്‍ച്ചകളില്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടികള്‍ പറയുന്ന 12 കാരണങ്ങള്‍...

1, എനിക്ക് കൂടുതല്‍ പഠിക്കണം

2, എനിക്ക് വിദേശത്ത് പോയി പഠിക്കുകയും ജോലി നേടുകയും വേണം. അതു കഴിഞ്ഞു മതി വിവാഹം.

3, ഇപ്പോള്‍ എന്റെ ജോലിയാണ് എനിക്ക് മുഖ്യം. ജോലിയില്‍ ഉയര്‍ച്ചകള്‍ നേടിയശേഷമാകാം വിവാഹം.

4, ഞാന്‍ വിവാഹം കഴിക്കില്ല. എനിക്ക് അത് ഇഷ്‌ടവുമല്ല.

5, എനിക്ക് ശരീര വണ്ണം കുറയ്‌ക്കണം. അതിനുശേഷം മതി വിവാഹം.

6, എനിക്ക് പാചകം ചെയ്യാന്‍ അറിയില്ല. ആദ്യം അതൊന്നു നന്നായി പഠിക്കട്ടെ, എന്നിട്ടാകാം വിവാഹം.

7, എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല.

8, എന്റെ അച്ഛനമ്മമാരെ വിട്ടുപോകുന്നത് ചിന്തിക്കാന്‍ കൂടി സാധിക്കില്ല...

9, എനിക്ക് പക്വതയായിട്ടില്ല. കുറച്ചു കഴിഞ്ഞുമതി വിവാഹം.

10, അമ്മയുടെ വിവാഹം എത്ര വൈകിയായിരുന്നു. എനിക്കും കുറച്ചുകാലം കൂടി കഴിഞ്ഞു മതി വിവാഹം.

11, സഹോദരന്റെ വിവാഹം ആദ്യം നടക്കട്ടെ, അതുകഴിഞ്ഞുമതി എന്റെ വിവാഹം.

12, എന്റെ സുഹൃത്തുക്കള്‍ ആരും വിവാഹം കഴിച്ചിട്ടില്ല. എനിക്കും കുറച്ചുകഴിഞ്ഞു മതി വിവാഹം...