പരുക്കന്മാരാണ് പുരുഷന്മാരാന്‍ എങ്കില്‍ അവരെ സ്വദീനിക്കുക ഇത്തിരി പ്രയാസമാണ് എന്നാണ് പറയാറ്. ദാമ്പത്യ ബന്ധങ്ങളില്‍ ഇഷ്ടാനിഷ്ടങ്ങള്‍ സാധിപ്പിച്ച് എടുക്കാന്‍ പങ്കാളിയുടെ പരുക്കന്‍ സ്വഭാവം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

എന്നാല്‍ ഇത്തരത്തിലുള്ള പുരുഷന്മാരെ സ്വാധീനിക്കാന്‍ വളരെ എളുപ്പമാണെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്, അതിനായി മൂന്ന് കാര്യങ്ങള്‍

സമയം - തിരക്കുള്ളവരാണ് എല്ലാവരും, പങ്കാളിയും നിങ്ങളും ഒരേ സമയം തിരക്കുള്ളവരാണെങ്കിലും അതിനിടയില്‍ സ്വന്തം സമയം കണ്ടെത്താന്‍ ശ്രമിക്കണം. 

കണ്ണുകള്‍ കൊണ്ടുള്ള ബന്ധം - കണ്ണുകളില്‍ നോക്കി സംസാരിക്കുക എന്നത് ശുദ്ധവായു ശ്വസിക്കുന്നതിന് തുല്യമെന്നാണ് പറയുന്നത്. പല സ്ത്രീകളും പുരുഷന്മാരുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ മടിക്കുന്നവരാണ്. എന്നാല്‍ കണ്ണില്‍ നോക്കി സംസാരിക്കുന്ന സ്ത്രീകളെയാണ് പുരുഷന്മാര്‍ക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് പറയുന്നത്. 

നിങ്ങളുടെ ചിരി - പുരുഷന്മാര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് ചിരി. പുരുഷന്മാര്‍ക്കും ഇത് തന്നെയാണ് ഇഷ്ടം. നിങ്ങളുടെ ഹൃദ്യമായ ചിരി അവരെ സ്വാധീനിക്കുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്.