രാത്രി എങ്ങനെ ഉറങ്ങുന്നു എന്നതിന് അനുസരിച്ചല്ല നമ്മള്‍ ഉണരുന്നത് ശരീരം പോലെ തന്നെ പ്രധാനമാണ് മനസ്സും
രാവിലെ ഉണരുന്നതേ ക്ഷീണത്തിലാണെങ്കില് ആ പകല് തീര്ച്ചയായും ബോറായിരിക്കും. പ്രത്യേകിച്ച് ദിവസവും ജോലിയുള്ളവരാണെങ്കില് മടുപ്പുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനായി പല വഴികളാണ് നമ്മള് പയറ്റുന്നത്. കൃത്യമായ ഉറക്കം, ലളിതമായ രാത്രി ഭക്ഷണം എന്നുതുടങ്ങി ആഴത്തിലുള്ള ഉറക്കത്തിനായി മാത്രം യോഗയോ വ്യായാമമോ ചെയ്യുന്നവര് വരെയുണ്ട്.
എന്നാല് ഇത്തരം സൂക്ഷമതകളൊന്നും തന്നെ നമ്മുടെ പ്രഭാതത്തെ ബാധിക്കില്ല. നമുക്ക് സ്വയം തിരിച്ചറിയാനാകാത്ത കാരണങ്ങള് മതി ഉണരുന്ന നേരത്ത് മടുപ്പും ക്ഷീണവും തോന്നാന്. ഏറ്റവും ലളിതമായ മൂന്നേ മൂന്ന് കാര്യങ്ങള് കൊണ്ട് ഈ പ്രശ്നത്തെ മറികടക്കാം.
ഒന്ന്...

ഉണര്ന്നയുടനേ ഒരു വലിയ ഗ്ലാസ് വെള്ളം മുഴുവന് കുടിക്കുക. നീണ്ട ഉറക്കത്തിനിടയില് ശരീരത്തിലെ ജലാംശം വറ്റി ശരീരം വരണ്ടിരിക്കാനുള്ള സാധ്യതയുണ്ട്. ഇത് രാവിലെ നമ്മളെ ഉണരാന് അനുവദിക്കാത്ത രീതിയില് തളര്ത്തിയേക്കും. 'ബെഡ് കോഫി' ശീലം അല്പനേരത്തേക്ക് നീക്കി വച്ച് വെള്ളം കുടിക്കാന് മനഃപ്പൂര്വ്വമായ ശ്രദ്ധ ചെലുത്തുക.
രണ്ട്...

ശരീരം പോലെ തന്നെ പ്രധാനമാണ് മാനസികാവസ്ഥയും. ഉറക്കത്തില് കണ്ട സ്വപ്നം മുതല് അസമയത്ത് വന്ന ഫോണ് കോള് വരെ നമ്മുടെ അടുത്ത പകലിനെ ബാധിച്ചേക്കാം. അതിനാല് എഴുന്നേറ്റയുടന് തന്നെ മനസ്സിനെ ആദ്യം തണുപ്പിക്കണം. കര്ട്ടണ് മാറ്റിയ ശേഷം ജനാലയിലൂടെ പ്രഭാത വെയില് കായുക എന്നതാണ് രണ്ടാമത്തെ വഴി. ജനാലയോ ബാല്ക്കണിയോ എന്തുമാകാം... 15 മുതല് 20 മിനുറ്റ് വരെ ഈ വെയില് കൊള്ളല് നീളാം. ഊര്ജ്ജസ്വലമായ പകല് ഉറപ്പ്.
മൂന്ന്...

ഇനിയുള്ളത് ശരീരത്തിന്റെ ഏറ്റവും പ്രാഥമികമായ ഒരാവശ്യത്തിന് കൊടുക്കേണ്ട ശ്രദ്ധയാണ്. ഉത്തമമായ ഒരു പ്രഭാത ഭക്ഷണം. ഏറ്റവും ലളിതവും ആരോഗ്യപൂര്ണ്ണവുമായ ഭക്ഷണം വൃത്തിയോടും സമയമെടുത്തും കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മുഴുവന് പകലിനേയും പ്രതികൂലമായി ബാധിക്കും. മറ്റ് നേരങ്ങളിലെ ഭക്ഷണത്തേക്കാള് ശ്രദ്ധയും പ്രാധാന്യവും പ്രഭാത ഭക്ഷണത്തിന് നല്കുക.
ഇത്രയും ലളിതമായ 3 കാര്യങ്ങളിലൂടെ പ്രഭാതത്തെ ഉണര്വ്വുള്ളതും അതുവഴി പകല് ഊര്ജ്ജമുള്ളതുമാക്കി മാറ്റാം. വ്യായാമം പോലുള്ള മറ്റ് ശീലങ്ങള് ഇവയുമായി ബന്ധപ്പെടുത്തി, സമയം ക്രമപ്പെടുത്തി ചെയ്യാവുന്നതാണ്.
