40ന് ശേഷം ആരോഗ്യം അപകടത്തിലാക്കുന്ന അഞ്ച് രോഗാവസ്ഥകള്‍
നാല്പ്പതിന് ശേഷം ജീവിതം ആരോഗ്യത്തോടെ സൂക്ഷിക്കുകയെന്നത് ഏറ്റവും പ്രയാസകരമായ ഒന്നാണെന്നാണ് സാധാരണ ആള്ക്കാരുടെ പക്ഷം. എന്നാല് നാല്പ്പതിന് ശേഷം ആരോഗ്യകാര്യത്തില് ശ്രദ്ധപുലര്ത്തിയില്ലെങ്കില് വ്യക്തികളുടെ ആരോഗ്യം കൂടുതല് അപകടത്തിലാക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ നിഗമനം. കുടുംബത്തിലെ പ്രശ്നങ്ങള്, കുട്ടികളുടെ വളര്ച്ച, ജോലിസ്ഥലത്തെ പ്രതിസന്ധികള് തുടങ്ങിയവയാണ് 40ന് മുകളിലുളളവരുടെ ആരോഗ്യം അപകടത്തിലാക്കുന്നത്. 40ന് ശേഷം ആരോഗ്യത്തെ അപകടത്തിലാക്കുന്ന അഞ്ച് രോഗവസ്ഥകള് ഇവയാണ്.
മാനസിക സമ്മര്ദം
മാനസിക - ശാരീരിക ആരോഗ്യത്തെ ഏറ്റവും അപകടകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് മാനസിക സമ്മര്ദം. ഇത് മറ്റ് അനേകം ആരോഗ്യ പ്രശ്നങ്ങളുടെ കാരണമായോക്കാവുന്ന ഒന്നാണ്. മെഡിറ്റേഷന്, ശാരീരിക വ്യായാമങ്ങള്, നീന്തല് എന്നിവയാണ് ഏറ്റവും ഉത്തമമായ പരിഹാരമാര്ഗ്ഗങ്ങള്.
കൊളസ്ട്രോളും ഹൈപ്പര് ടെന്ഷനും
മനുഷ്യന് നിശബ്ദ അപകടകാരികളാണ് കൊളസ്ട്രോളും ഹൈപ്പര്ടെന്ഷനും. യഥാസമയത്ത് നിയന്ത്രിച്ചില്ലെങ്കില് ഇവ നിങ്ങളുടെ ജീവന് തന്നെ അപകടത്തിലാക്കും. പുകവലി, മദ്യപാനം, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവ കൊളസ്ട്രോളിനും ഹൈപ്പര്ടെന്ഷനും ആക്കംകൂട്ടും. കൃത്യമായ മെഡിക്കല് ചെക്കപ്പുകളിലൂടെ ഇവയെ പരിശോധിച്ചറിയാനും നിയന്ത്രിക്കാനുമാവും.
പ്രമേഹം
കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപ്നമാണ് പ്രമേഹമെന്ന് ഒരു ധാരണ പരക്കെയുണ്ട്. എന്നാല് കൃത്യമായ ഭക്ഷണശീലത്തിലൂടെ പ്രമേഹത്തെ വരാതെ സൂക്ഷിക്കാനാവും. പ്രമേഹം രക്ത പരിശോധനയിലൂടെ ശ്രദ്ധയില് പെട്ടാലും ഡോക്ടറുടെ ഉപദേശമനുസരിച്ച് നല്ല ഭക്ഷണ ആരോഗ്യശീലങ്ങളിലൂടെ ഇവയെ നിയന്ത്രിച്ച് നിര്ത്താനുമാവും.
അസ്ഥിക്ഷയം
അമിത വണ്ണം മാനസിക സമ്മര്ദം, ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ അഭാവം എന്നിവയാണ് അസ്ഥിക്ഷയത്തിനുളള പ്രധാനകാരണങ്ങള്. കാല്സ്യം വിറ്റാമിന് ഡി എന്നിവയുടെ അഭാവവും ഇതിന് ആക്കം കൂട്ടുന്നു. കൃത്യമായ വ്യായാമവും എല്ലുകളുടെ ആരോഗ്യ വര്ധനയ്ക്കുപകരിക്കുന്ന ഭക്ഷണശീലവും വളര്ത്തുന്നതിലൂടെ ഇവ വരാതെ നിയന്ത്രിക്കാനാവും.
