Asianet News MalayalamAsianet News Malayalam

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ 4 എളുപ്പ വഴികള്‍

4 easy tips to increase memory power
Author
First Published Apr 19, 2016, 5:40 PM IST

1, ശ്വസനത്തിലൂടെ- ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം. ശ്വാസം ഉള്ളിലേക്ക് എടുത്തു മൂന്നുവരെ എണ്ണുക. അതിനുശേഷം ശ്വാസം പുറത്തേക്കുവിട്ട് അഞ്ചു വരെ എണ്ണുക. ഈ സമയമെല്ലാം, ശ്വാസോച്ഛാസത്തിലായിരിക്കണം ശ്രദ്ധ. ഇങ്ങനെ ചെയ്യുന്നത് കുറച്ചുനേരം തുടരുക. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്.

2, നിങ്ങള്‍ വായിക്കുന്നതെല്ലാം, ചുരുക്കി എഴുതിവെക്കുക- ഒരുദിവസം വായിച്ച കാര്യങ്ങളെക്കുറിച്ച്, അത് പുസ്‌തകമോ, ലേഖനമോ എന്തും ആയിക്കൊള്ളട്ടെ, സംക്ഷിപ്‌തമായി കുറിച്ചുവെക്കുക. ഇത്തരത്തില്‍ കുറിച്ചുവെക്കുന്ന പ്രധാനപ്പെട്ട പോയിന്റുകള്‍ ഇടയ്‌ക്ക് വായിച്ചുനോക്കുക. ഈ പരിശീലനം പതിവാക്കിയാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കും.

3, പാട്ടിന്റെ വരികള്‍, മനപാഠമാക്കുക- ഒരു പാട്ടിന്റെയോ കവിതയുടെയോ വരികള്‍ മനപാഠമാക്കുന്നത്, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ്. ഇങ്ങനെ മനപാഠമാക്കുന്ന പാട്ടുകള്‍ ഇടയ്‌ക്കിടെ മൂളുകയോ പാടുകയോ ചെയ്യുക.

4, പുതിയ കാര്യങ്ങള്‍ പഠിക്കുക- ജീവിതത്തില്‍ ഇതുവരെ ചെയ്‌തിട്ടില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. അത് പുതിയൊരു ഭാഷയാകാം, അല്ലെങ്കില്‍, എന്തെങ്കിലും പ്രവൃത്തികളോ, ഹോബികളോ ആകാം. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ പരിശീലനമാണ്.

Follow Us:
Download App:
  • android
  • ios