സെക്സിൽ നിന്ന് ഭാര്യ ഒഴിഞ്ഞുമാറുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ
ചില ഭർത്താക്കന്മാർക്ക് ഭാര്യയെ സെക്സിലൂടെ സന്തോഷിപ്പിക്കാൻ പറ്റാതെ പോകാറുണ്ട്. ഭർത്താവിന് സെക്സിന് താൽപര്യം ഉണ്ടാകാം.പക്ഷേ ഭാര്യ ഒഴിഞ്ഞുമാറും. ഭാര്യ എന്ത് കൊണ്ടാണ് സെക്സിനോട് താൽപര്യം കാണിക്കാത്തത് എന്നതിനെ പറ്റി ഭർത്താവ് ചിന്തിക്കാറുണ്ടാകും. ഹഫ്പോസ്റ്റ് എന്ന ഒാൺലെെൻ പത്രത്തിൽ ഈ താഴേ പറയുന്ന കാരണങ്ങൾ കൊണ്ടാണ് മിക്ക സ്ത്രീകളും സെക്സിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്ന് പറയുന്നു.
ഭർത്താവുമൊത്ത് ജീവിക്കുന്നുണ്ടെങ്കിലും അവൾ ആ ജീവിതത്തോട് അതൃപ്തി കാണിക്കുന്നു. ഭർത്താവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഭാര്യയായ ശേഷം അവൾക്ക് കിട്ടുന്നില്ല. അത് കൊണ്ട് തന്നെ ഭർത്താവുമൊത്ത് സെക്സിലേർപ്പെടാൻ അവൾ ആഗ്രഹിക്കുന്നില്ല. പരസ്പര ബഹുമാനക്കുറവാണ് മറ്റൊരു കാരണം. വിവാഹം കഴിഞ്ഞശേഷം കൃത്യമായ ആശയവിനിമയം ദമ്പതികൾക്കിടയിൽ ഉണ്ടാകാത്തതും പ്രധാനകാരണമാണ്. ചില സ്ത്രീകൾ സെക്സിനെ ഭയപ്പെടുന്നു. ലെെംഗികബന്ധം എപ്പോഴും വേദനയുള്ള ഒന്നായാണ് അവർ കാണുന്നത്. ചില പുരുഷന്മാർ ആദ്യമേ ലെെംഗികബന്ധത്തിലേർപ്പടാൻ ആഗ്രഹിക്കുന്നു. എന്നാൽ സ്ത്രീകൾ അത്തരമൊരു സമീപനമല്ല ആഗ്രഹിക്കുന്നത്.
ആദ്യമൊന്ന് റൊമാന്റിക് ആയശേഷമേ അവൾ സെക്സിലേർപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ. മറ്റൊന്ന് അവൾ തീർത്തും ക്ഷീണിതയായിരിക്കും. ഒാഫീസിലെയും വീട്ടിലെയും ജോലി കഴിഞ്ഞ് വന്നാൽ ഏതൊരു സ്ത്രീയും ക്ഷീണിതയായിരിക്കും. അവൾ ആഗ്രഹിക്കുന്നത് ഭർത്താവിൽ നിന്ന് കിട്ടുന്നില്ല. ഭർത്താവിനൊപ്പം ചില സമയങ്ങളിൽ അവൾ വിരസതയോടെ പെരുമാറും. അവൾ വൈകാരികമായ ബന്ധം താൽപര്യപ്പെടുന്നില്ല.
