സെക്സിനിടെ കിടപ്പറയിൽ സ്ത്രീകൾ നാല് കാര്യങ്ങൾ ആ​ഗ്രഹിക്കുന്നു.

ഭാര്യയ്ക്ക് ഭർത്താവിനോട് മനസ് നിറയെ സ്നേഹമുണ്ടാകും. പക്ഷേ ചില ഭാര്യമാർക്ക് സെക്സിനോട് താൽപര്യമുണ്ടാകില്ല. ലെെം​ഗിക ബന്ധത്തിനായി ഭർത്താവ് ഭാര്യയോട് സ്നേഹത്തോടെ സമീപിക്കുമ്പോൾ ഭാര്യ താൽപര്യമില്ലാതെ ഒഴിഞ്ഞ് മാറാറുണ്ട്. ഭാര്യയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഭർത്താവ് ഒരു നിമിഷം ഒന്നാലോചിക്കും. സ്ത്രീകളുടെ താല്‍പര്യം തിരിച്ചറിയുന്നതിനുള്ള പരാജയമാണ് പലപ്പോഴും കിടപ്പറയിലെ പ്രശ്‌നങ്ങൾക്ക് കാരണം. സ്ത്രീകളെ സംബന്ധിക്കുന്ന നാല് രഹസ്യങ്ങൾ പുരുഷന്മാർ അറിഞ്ഞിരിക്കണം. 

1. സ്ത്രീകൾ എപ്പോഴും മധുര സംഭാഷണങ്ങളാണ് ആ​ഗ്രഹിക്കുന്നത്. മധുര സംഭാഷണങ്ങൾ സെക്‌സിലേക്കുള്ള നല്ലൊരു തുടക്കമാണ്. മാനസികമായി സ്നേഹം കൂടാൻ മധുര സംഭാഷണങ്ങൾ സഹായിക്കും. ലെെം​ഗികബന്ധം തുടങ്ങുന്നതിന് മുമ്പ് ഭർത്താവിൽ നിന്ന് മധുര സംഭാഷണങ്ങൾ ഭാര്യ പ്രതീക്ഷിക്കുന്നു. 

2. മിക്ക സ്ത്രീകൾ ഒരു കാര്യത്തിൽ ആശങ്കപ്പെടുന്നുണ്ട്. വിവാഹം കഴിഞ്ഞ കുറേ വര്‍ഷം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒരു തോന്നലുണ്ടാവും, തനിക്ക് തന്റെ ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന്. ഇതുകൊണ്ടുതന്നെ പങ്കാളിക്ക് മുന്നില്‍ നഗ്നയാവാനും മറ്റും സ്ത്രീ മടി കാണിക്കും. എന്താണ് അവളില്‍ നിങ്ങളെ ആകര്‍ഷിക്കുന്നതുള്ളതെന്ന് മനസിലാക്കി അതിന് പുകഴ്ത്തുകയാണ് വേണ്ടത്.

3. രതിമൂർച്ച അത്യാവശ്യമല്ലെന്നതാണ് ഭർത്താവ് ആദ്യം മനസിലാക്കേണ്ടത്. രതിമൂര്‍ച്ഛ നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയൂവെന്നാണ് മിക്ക പുരുഷന്മാരുടെയും ധാരണ.എന്നാൽ അത് തെറ്റാണ്. 

4. സ്ത്രീകളെ സംബന്ധിച്ച് സെക്‌സ് ഒരു ​ഗൗരവമുള്ള കാര്യമല്ല. മറിച്ച് അവർ കളി പോലെയാണ് സെക്സിനെ കാണുന്നത്. എന്നാല്‍ പുരുഷന്‍ ഇക്കാര്യത്തില്‍ കുറേക്കൂടി സീരിയസാണ്. അവര്‍ ചിരിക്കാനും റൊമാന്റിക്കായി സംസാരിക്കാനുമൊക്കെ മറക്കും. പുരുഷന്റെ തലോടലുകളും ആലിംഗനവും സെക്സിനിടെ ഏതൊരു സ്ത്രീയും ആ​ഗ്രഹിക്കുന്ന ഒന്നാണ്.