1. പൂര്‍വ്വകാലബന്ധം ആദ്യം ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ മുന്‍പ്രണയത്തെക്കുറിച്ച് ഒരു കാരണവശാലും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കരുത്. ഇങ്ങനെ ചെയ്താല്‍ ബന്ധം വഷളാകാന്‍ മറ്റൊരു കാരണവും വേണ്ട. അതുകൊണ്ടുതന്നെ പൂര്‍വ്വകാല ബന്ധവും മുന്‍ കമിതാവിനെയും മനസില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണം.

2, എല്ലാ സമയവും പങ്കാളിക്ക് വിട്ടുനല്‍കരുത്

തീവ്ര പ്രണയമായിരിക്കുമ്പോള്‍, എല്ലാം പങ്കാളിക്കൊപ്പം ചെയ്യാനാകും താല്‍പര്യം കാണിക്കുക. എന്നാല്‍ ഇത് പിന്നീട് ബാധ്യതയാകുകയും ബന്ധം വഷളാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ചില കാര്യങ്ങളെങ്കിലും സ്വന്തമായി തന്നെ ചെയ്യുക. ഉദാഹരണത്തിന്, വസ്‌ത്രങ്ങള്‍ വാങ്ങുകയോ മറ്റു വ്യക്തിഗതമായ എന്തെങ്കിലും ഷോപ്പിംഗോ സ്വന്തമായി തന്നെ ചെയ്യണം.

3, പങ്കാളിയില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുത്

ഓരോരുത്തര്‍ക്കും ഓരോ ശീലങ്ങള്‍ കാണും. അത് നല്ലതല്ല, ഇങ്ങനെയേ ചെയ്യാവൂ എന്നൊക്കെ പറഞ്ഞു ഓരോന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബന്ധം വഷളാകും.

4. അനാവശ്യ സംശയം വേണ്ട

പരസ്‌പര വിശ്വാസമാണ് ഏത് ബന്ധത്തിന്റെയും അടിസ്ഥാനം. പങ്കാളിയെ വിശ്വസിക്കുക. അവരുടെ സ്വകാര്യതയെ മാനിക്കുക. അനാവശ്യ സംശയങ്ങളുടെ പേരില്‍ പങ്കാളിയുടെ ബാഗും ഫോണും ഡയറിയും ഫേസ്ബുക്കും ഒന്നും പരിശോധിക്കാന്‍ നില്‍ക്കണ്ട.