1, ലൈംഗിക ബന്ധം- വിവാഹശേഷം ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്. പ്രമുഖ ജേര്‍ണലായ പ്ലോസ് വണില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ലൈംഗിക ബന്ധത്തിലൂടെ 100 കലോറിയിലേറെ ലൈംഗികബന്ധത്തിലൂടെ കുറയ്‌ക്കാനാകും.

2, തലേദിവസത്തെ ഭക്ഷണം കഴിക്കരുത്- തലേദിവസം ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജില്‍വെച്ച് പിറ്റേദിവസം ചൂടാക്കി കഴിക്കുന്ന ശീലം ഒഴിവാക്കണം. ഇത് ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ സഹായിക്കും.

3, ഉച്ചയ്‌ക്കും രാത്രിയിലുമുള്ള സല്‍ക്കാരങ്ങള്‍ ഒഴിവാക്കുക- വിവാഹം കഴിഞ്ഞാല്‍ വിരുന്നു സല്‍ക്കാരങ്ങളുടെ ബഹളമായിരിക്കും. ഇത് പരമാവധി ഉച്ചഭക്ഷണ സമയത്തും, രാത്രി ഭക്ഷണ സമയത്തും ഒഴിവാക്കാന്‍ ശ്രമിക്കുക. വൈകുന്നേരങ്ങളില്‍ ചായസമയത്ത് സല്‍ക്കാരങ്ങള്‍ക്ക് പോകുന്നതാണ് നല്ലത്. ഇത് ഭക്ഷണം കുറച്ചു കഴിക്കാനുള്ള സാഹചര്യം ഒരുക്കും.

4, വ്യായാമം ഇരുവരും ഒന്നിച്ച്- ശരീരഭാരവും വണ്ണവും കുറയ്‌ക്കണമെങ്കില്‍ ഭക്ഷണ നിയന്ത്രണത്തിനൊപ്പം, വ്യായാമവും വേണം. വിവാഹശേഷം വ്യായാമം പങ്കാളിക്കൊപ്പമാകുന്നതാണ് നല്ലത്. രാവിലെയോ വൈകുന്നേരമോ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമം ചെയ്യണം. യോഗാ ക്ലാസും ശീലമാക്കുന്നത് നല്ലതാണ്.