1, സാനിട്ടറി പാഡുകള്‍...
ഒന്നാം ലോക മഹായുദ്ധകാലത്ത്, വെടിയുണ്ടകൊണ്ട് പരിക്കേല്‍ക്കുന്ന സൈനികരുടെ മുറിവുകള്‍ വെച്ചുകെട്ടാന്‍വേണ്ടി സെല്ലുകോട്ടണ്‍ എന്നതരം പാഡ് ഉപയോഗിച്ചുതുടങ്ങി. പില്‍ക്കാലത്താണ് ഇത് സ്‌ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാമെന്നും വാണിജ്യാടിസ്ഥാനത്തില്‍ സാനിട്ടറി നാപ്‌കിനുകള്‍ ഉല്‍പാദിപ്പിക്കാനും വിപണനം ചെയ്യപ്പെടാനും തുടങ്ങിയത്.
2, ഹൈ ഹീല്‍ ചെരുപ്പുകള്‍...
പേര്‍ഷ്യന്‍ സൈനികര്‍ക്ക് അനായാസമായി കുതിരപ്പുറത്ത് കയറുന്നതിനായാണ് പിന്‍വശത്ത് ഉയരമുള്ള തരം ഹൈഹീല്‍ ചെരുപ്പുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.
3, കമ്മലുകള്‍...
ഇക്കാലത്ത് കമ്മല്‍ ധരിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. എന്നാല്‍ ഈ കമ്മലും ആദ്യം ധരിച്ചുതുടങ്ങിയത് പുരുഷന്‍മാരാണത്രെ. പേര്‍ഷ്യയിലെ പുരുഷന്‍മാരാണ് ആദ്യമായി കമ്മലുകള്‍ ധരിച്ചത്. കമ്മലുകള്‍ ധരിച്ച് വിശേഷാവസരങ്ങളില്‍ എത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ, പേര്‍ഷ്യന്‍ പുരുഷന്‍മാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത കാര്യമായിരുന്നു.
4, കണ്‍മഷി...
ലോകത്ത് ആദ്യമായി കണ്‍മഷി ഉപയോഗിച്ചുതുടങ്ങിയത് ഈജിപ്‌തിലെ പുരുഷന്‍മാരാണ്. കണ്ണുകള്‍ കൂടുതല്‍ മനോഹരമാക്കാനും മറ്റുള്ളവരില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതിനുംവേണ്ടിയാണ് ഈജിപ്‌തിലെ പുരുഷന്‍മാര്‍ ഇത് ഉപയോഗിച്ചുതുടങ്ങിയത്. എന്നാല്‍ ഇന്ന് ലോകത്തിന്റെ എല്ലാകോണിലുമുള്ള സ്‌ത്രീകള്‍ കണ്‍മഷി ഉപയോഗിക്കുന്നുണ്ട്.
