1, ശരീരത്തില്‍ ധാതുക്കളുടെ കുറവ്

ശരീരത്തില്‍ പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെ കുറവുള്ളവര്‍ ഉപ്പുള്ള ഭക്ഷണത്തോട് കൂടുതല്‍ ആര്‍ത്തി കാണിക്കും. കൂടുതല്‍ ഉപ്പ് കഴിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. ന്യൂട്രീഷന്‍ വിദഗ്ദ്ധനെ കണ്ട് ഇക്കാര്യം പരിശോധിച്ചു ഭക്ഷണക്രമത്തില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുക.

2, സോഡിയം കുറവായിരിക്കും

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറവാണെങ്കിലും ഉപ്പുള്ള ഭക്ഷണത്തോട് ആര്‍ത്തി കൂടും. എന്തെങ്കിലും ചെയ്യുമ്പോള്‍ കൂടുതലായി വിയര്‍ക്കുന്നതും സോഡിയത്തിന്റെ അളവ് കുറയുന്നതുകൊണ്ടായിരിക്കും. ന്യൂട്രീഷ്യന്‍ വിദഗ്ദ്ധന്റെ സേവനമാണ് ഇക്കാര്യത്തില്‍ തേടേണ്ടത്.

3, നിര്‍ജ്ജലീകരണം

ശരീരത്തിലെ ജലാംശം വന്‍തോതില്‍ നഷ്‌ടപ്പെടുന്ന അവസ്ഥയിലും ഉപ്പുള്ള ഭക്ഷണത്തോട് ആര്‍ത്തി കൂടും.

4, വൃക്കകളുടെ പ്രവര്‍ത്തനം മോശമായാല്‍

വൃക്കകളില്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമായാല്‍, ഉപ്പുള്ള ഭക്ഷണത്തോട് ആര്‍ത്തി തോന്നും. അതുകൊണ്ട് ഉപ്പുള്ള ഭക്ഷണം കൂടുതലായി കഴിക്കണമെന്ന് തോന്നുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്‌താല്‍ വിദഗ്ദ്ധ ഡോക്ടറെ കണ്ട് വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുക.

5, മാനസികസമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍, ഉപ്പുള്ള ഭക്ഷണം കൂടുതലായി കഴിക്കണമെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നതുമായി ഇതിന് ബന്ധമുണ്ട്.