ഏറെ സ്‌നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും കഴിയുന്ന പങ്കാളികള്‍ തമ്മില്‍ ഒരു കാര്യവും മറച്ചുവെക്കില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇക്കാര്യത്തില്‍ എത്രമാത്രം ശരിയുണ്ട്. ചില കാര്യങ്ങളെങ്കിലും പങ്കാളികളില്‍നിന്ന് മറച്ചുവെക്കുന്നവരാണ് ഈ ലോകത്തുള്ള മനുഷ്യരെല്ലാം എന്നാണ് പ്രമുഖ സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. അത്തരത്തില്‍ പങ്കാളികളില്‍നിന്ന് മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന 5 രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

1, ഫോട്ടോയില്‍ കാണുന്നത്ര സൗന്ദര്യം നിനക്കില്ല!

ലോകത്ത് ഏതെങ്കിലും ഒരാള്‍ ഭാര്യയോടോ കാമുകിയോടോ ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ? പറഞ്ഞാല്‍, അന്നു കഴിയും ആ ബന്ധം! ഇന്നത്തെ കാലത്ത് സോഷ്യല്‍മീഡിയ വഴിയുള്ള പ്രണയം സാധാരണമാണ്. ആദ്യം ഫോട്ടോഗ്രാഫുകള്‍ പരസ്‌പരം കൈമാറും. അതിനുശേഷമാകും വീഡിയോയും നേരിട്ടു കാണുന്നതുമൊക്കെ. എന്നാല്‍ ഫോട്ടോയില്‍ കണ്ട അത്രയും സൗന്ദര്യം നേരിട്ടു കാണുമ്പോള്‍ ഇല്ലെന്ന് മനസില്‍ തോന്നിയാലും ഒരിക്കലും ഇക്കാര്യം പങ്കാളിയോട് പറയില്ല എന്നതാണ് വാസ്‌തവം.

2, ലൈംഗിക തൃപ്‌തിയില്ല!

ലൈംഗികമായ സംതൃപ്‌തിയേകാന്‍ പങ്കാളിക്ക് സാധിക്കുന്നില്ല, എന്ന കാര്യം നല്ല ബന്ധത്തില്‍ കഴിയുന്ന ഏതെങ്കിലും പുരുഷനോ സ്‌ത്രീയോ പങ്കാളിയോട് നേരിട്ടു പറയാന്‍ ധൈര്യപ്പെടുമോ? ചിലപ്പോഴെങ്കിലും ബന്ധങ്ങളിലും വേര്‍പിരിയലിനും വിവാഹമോചനത്തിനും ഇതൊരു കാരണമാകാറുണ്ട്. എന്നാല്‍ നല്ല സ്‌നേഹത്തോടെ കഴിയുന്ന പങ്കാളികള്‍ ഇക്കാര്യം പറയാറില്ല. പകരം, തനിക്ക് നല്ല സംതൃപ്‌തി ലഭിച്ചുവെന്ന് കളവ് പറയുകയാകും ചെയ്യുക.

3, വിവാഹത്തിന് മുമ്പുള്ള പ്രണയം...

വിവാഹത്തിന് മുമ്പുള്ള പ്രണയത്തെക്കുറിച്ച് പങ്കാളിയോട് ഒരിക്കലും പറയാനാഗ്രഹിക്കാത്തവരാണ് കൂടുതല്‍ പേരും. ഇക്കാര്യം പറഞ്ഞാല്‍, അതുമതി ആ ബന്ധം താറുമാറാകാന്‍.

4, ചുംബിക്കാനറിയില്ല...

പങ്കാളിക്ക് ചുംബിക്കാന്‍ അറിയില്ലെന്ന കാര്യം എങ്ങനെ പറയും? പറഞ്ഞാല്‍ അത് ഒരു കലഹത്തിന് കാരണമാകുമോയെന്ന ഭയത്താല്‍ മിക്കവരും ഈ കാര്യം പറയാതിരിക്കുകയാകും ചെയ്യുക.

5, ആദ്യത്തെ കൂടിക്കാഴ്‌ച...

ആദ്യമായി കണ്ടപ്പോള്‍, താന്‍ പ്രതീക്ഷിച്ചതുപോലെ അല്ലായിരുന്നുവെന്ന കാര്യം പങ്കാളിയോട് പറയാന്‍ ആഗ്രഹിക്കാത്തവരാണ് മിക്കവരും. ഇതു പറഞ്ഞാല്‍ ബന്ധം തകര്‍ന്നുപോകുമോയെന്ന ഭയമാണ് മിക്കവര്‍ക്കും.