Asianet News MalayalamAsianet News Malayalam

ശാരീരിക ബന്ധത്തിൽ ഏർപ്പെടും മുമ്പ് ശ്രദ്ധിക്കേണ്ട​ അഞ്ച്​ കാര്യങ്ങൾ

5 Things You Should Always Do Before Sex
Author
First Published Dec 11, 2017, 3:08 PM IST

ശരിയായ വ്യക്​തിയുമായുള്ള ശാരീരിക ബന്ധം ഒരേ സമയം ബന്ധം ദൃഡപ്പെടുത്തുന്നതും വിനോദവുമാണ്​. നിങ്ങൾ പങ്കാളിയുമായി എത്ര തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്​. വ്യക്​തി ശുചിത്വം ഇതിൽ പ്രധാനമാണ്​. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുംമുമ്പ്​ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

1. സുരക്ഷ ഉറപ്പാക്കുക

ഗർഭധാരണത്തിന്​ ശ്രമിച്ചാലും ഇല്ലെങ്കിലും ബന്ധത്തിൽ ഏർപ്പെടുത്തുന്നവർ സുരക്ഷ ഉറപ്പാക്കണം. ഗർഭധാരണം വേണ്ടെന്നുവെക്കുന്നവർ അതിനായുള്ള ഗർഭനിരോധന ഉറകൾ കരുതിയിരിക്കണം. ബന്ധത്തിന്​ താൽപര്യം ജനിക്കുന്ന വേളയിലായിരിക്കും ചിലർ മുൻകരുതലുകളെക്കുറിച്ച്​ ഒാർക്കുക. അതിനാൽ ഇത്തരം കാര്യങ്ങളിൽ മുൻകൂട്ടി ശ്രദ്ധ പുലർത്തണം. 

2. ശ്വാസം അലോസരപ്പെടുത്തരുത്​

നിങ്ങൾ എത്രകാലം പ്രണയത്തിലും ബന്ധത്തിലും ആയിരുന്നുവെന്നതല്ല, ശാരീരിക ബന്ധത്തി​െൻറ സമയത്ത്​ പരിഗണിക്കുക. നിങ്ങൾ കഴിച്ച ഭക്ഷണത്തി​െൻറ മണം വായിൽ നിന്ന്​ വിട്ടുപോയില്ലെങ്കിൽ അത്​ പങ്കാളിയിൽ ഇൗ സന്ദർഭത്തിൽ വെറുപ്പുണ്ടാക്കും. ശുചിമുറിയിൽ കയറി വായ ശുചീകരിക്കൽ ഇത്തരം സന്ദർഭങ്ങളിൽ അനിവാര്യമാണ്​. അത്​ മോശം ശ്വാ​സത്തെ തടയും. 

3. വസ്​ത്രങ്ങൾ രസം കെടുത്തരുത്​

ഇറുകിയ വസ്ത്രം ധരിച്ചുകൊണ്ട്​ ശാരീരിക ബന്ധത്തിലേക്ക്​ നീങ്ങുന്നത്​ എത്രമാത്രം ബുദ്ധിമുട്ടായിരിക്കും. ലൈംഗിക ബന്ധം സ്വമനസാലെ ഏർപ്പെടുന്നതാണ്​. അതിന്​ മുന്നൊരുക്കമെടുക്കു​മ്പോള്‍ നിങ്ങളും പങ്കാളിയും ധരിക്കുന്ന വസ്​ത്രങ്ങൾ എളുപ്പത്തിൽ അഴിച്ചുമാറ്റാനാകുന്നതായിരിക്കണം. ഇത്​ മറ്റുകാര്യങ്ങളും എളുപ്പമാക്കുന്നതിനും സഹായിക്കും.  

4. രഹസ്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക

കൂടുതൽ പേരും ശ്രദ്ധിക്കാത്ത കാര്യമാണിത്​. ജനനേ​ന്ദ്രിയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബന്ധത്തിലേക്ക്​ പ്രവേശിക്കും മുമ്പ്​  സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുന്നതും നല്ലതാണ്​. 

5. മൂത്രമൊഴിച്ചുമാത്രം ബന്ധത്തിലേക്ക്​

ശാരീരിക ബന്ധത്തിലുള്ള സമയത്ത്​ മൂത്രമൊഴിക്കാനുള്ള പ്രവണത പങ്കാളിയെ അലോസരപ്പെടുത്തും. ബന്ധത്തിന്​ മുമ്പും ശേഷവും മൂത്രമൊഴിക്കുന്നത്​ പ്രധാനമാണ്​. ശാരീരിക ബന്ധത്തെക്കുറിച്ച്​ ഒാർക്കുന്നെങ്കിൽ മൂ​ത്രപ്പുരയിൽ കയറുന്നത്​ ഒഴിവാക്കരുത്​. 
 

Follow Us:
Download App:
  • android
  • ios