Asianet News MalayalamAsianet News Malayalam

നിങ്ങളുടെ മുടി നശിക്കുന്നതിന് 5 കാരണങ്ങള്‍

5 ways you are ruining your hair
Author
First Published Jul 29, 2016, 6:04 AM IST

1, സ്‌ട്രെയ്റ്റനറിന്റെ ഉപയോഗം- മുടി നന്നായി ഒതുങ്ങിയിരിക്കാന്‍ വേണ്ടിയാണ് സ്‌ട്രെയ്‌റ്റ്നര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം അധികം വൈകാതെ മുടി വരണ്ടതാക്കി മാറ്റും.

2, അമിതമായ ചീകല്‍- മുടി ചീകി ഒതുക്കുകയെന്നത് മിക്കവരുടെ ശീലമാണ്. എന്നാല്‍ അമിതമായി മുടി ചീകുന്നത്, മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞിരിക്കുന്ന മുടി ചീകുന്നതും മുടി ധാരാളമായി കൊഴിയാന്‍ കാരണമാകും.

3, ദിവസേന ഷാംപൂ ഉപയോഗിക്കുന്നത്- ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാല്‍, വൈകാതെ അത് വരണ്ടതായി മാറാന്‍ കാരണമാകും.

4, ടവല്‍ ഉപയോഗിച്ച് മുടി തുടയ്‌ക്കുന്നത്- ടവല്‍ ഉപയോഗിച്ച് മുടി തുടച്ചാല്‍, മുടി കൊഴിച്ചില്‍ ഉണ്ടാകും. വളരെ നേര്‍ത്ത തുണി, അധികം സമ്മര്‍ദ്ദമില്ലാതെ ഉപയോഗിക്കുന്നതാണ് ഉത്തമം.

5, മോശം ആഹാരശീലം- മുടിയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ എ, സി, ഇ എന്നിവ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇവ അടങ്ങാത്ത, ആധുനിക ജങ്ക് ഫുഡ് ശീലമാക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും.

Follow Us:
Download App:
  • android
  • ios