1, പഴകിയ ഷെല്‍ സീഫുഡ്- കൊഞ്ച്, കക്ക, കണവ, കല്ലുമ്മേക്കായ, ഞണ്ട് തുടങ്ങിയ ഭക്ഷണങ്ങള്‍ അല്‍പ്പം പഴകിയാല്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം. ചില അവസരങ്ങളില്‍ ഇത് പഴകിയില്ലെങ്കില്‍പ്പോലും ഭക്ഷ്യവിഷബാധയുണ്ടാക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു...
2, പായ്‌ക്ക് ചെയ്‌ത പഴങ്ങളും പച്ചക്കറികളും- സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പായ്‌ക്ക് ചെയ്‌ത പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. ഇതും ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. പായ്ക്കറ്റുകളില്‍ ഏറെ നാള്‍ ഇരിക്കുന്നതുമൂലം ചില രാസപ്രവര്‍ത്തനങ്ങള്‍ അതില്‍ നടക്കുന്നതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്.
3, മുളപ്പിച്ച പയറും മറ്റും പഴകിയാല്‍- മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഭക്ഷ്യവസ്‌തുവാണ്. എന്നാല്‍ ഇത് പഴകിയാല്‍ ഇ-കോളി, സാല്‍മോണല്ല തുടങ്ങിയ ബാക്‌ടീരിയകള്‍ രൂപപ്പെടുകയും ഭക്ഷ്യവിഷബാധ ഉണ്ടാകുകയും ചെയ്യും.
4, നന്നായി പാകം ചെയ്യാത്ത മാംസം- നന്നായി വേവിക്കാതെ ഒരു മാംസവും ഭക്ഷിക്കരുത്. എല്ലാത്തരം മാംസങ്ങളിലും ഇ-കോളി, സാല്‍മണല്ല ബാക്‌ടീരിയകള്‍ അടങ്ങിയിട്ടുണ്ടാകാം. 160 ഡിഗ്രി താപനിലയിലെങ്കിലും ചൂടാക്കിയാലേ ഇത് നശിക്കുകയുള്ളു.
5, കേടായ മുട്ട- വലിയ അളവില്‍ മുട്ട വാങ്ങി ഉപയോഗിക്കുമ്പോള്‍, അതില്‍ കേടായ മുട്ട ചിലപ്പോള്‍ തിരിച്ചറിയാതെ പോയേക്കാം. ഈ ഒരു മുട്ട മതി ഗുരുതരമായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാന്‍.
6, ശുദ്ധീകരിക്കാത്ത പാല്‍- പാല്‍ പാസ്ചുറൈസ്(ശുദ്ധീകരിച്ച്) ചെയ്താണ് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ ചില അനധികൃത കമ്പനികള്‍ പാല്‍ ശുദ്ധീകരിക്കാതെ നേരിട്ട് പായ്‌ക്ക് ചെയ്‌തു വില്‍ക്കാറുണ്ട്. ഇത്തരം പാല്‍ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. അതുകൊണ്ടുതന്നെ അംഗീകൃതവും വിശ്വസ്‌തവുമായ ബ്രാന്‍ഡുകളുടെ പാല്‍ മാത്രം ഉപയോഗിക്കുക.
