ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണണം. എങ്കില്‍ മാത്രമെ ജീവിതത്തില്‍ വിജയം നേടാനാകു. ആത്മവിശ്വാസത്തോടെ ജീവിക്കുന്നവര്‍ എപ്പോഴും സന്തോഷമുള്ളവരായാണ് കാണപ്പെടുന്നത്. ഇത്തരക്കാര്‍ പൊതുവെ പിന്തുടരുന്ന ആറ് ശീലങ്ങള്‍ ചുവടെ കൊടുക്കുന്നു...

1, അബദ്ധങ്ങളും വീഴ്‌ചയും കാര്യമാക്കില്ല- ജീവിതത്തില്‍ അബദ്ധങ്ങളും തെറ്റും സംഭവിക്കാത്തവരായി ആരുമില്ല. എന്നാല്‍ സന്തോഷത്തോടെ ജീവിക്കുന്നവര്‍ അതു കാര്യമാക്കാതെ മുന്നോട്ടുപോകും. മറിച്ച് സംഭവിച്ചുപോയ അബദ്ധത്തെ ഓര്‍ത്തിരിക്കുന്നവര്‍ക്കു സന്തോഷത്തോടെ മുന്നോട്ടുപോകാനാകില്ല.

2, സംസാരം കുറച്ചുമാത്രം- ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ശീലമായിരിക്കും സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്ക് ഉള്ളത്.

3, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കും- ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടോ, ദൈനംദിന ജീവിതത്തിലോ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ശീലമാണ് സന്തോഷത്തോടെ ജീവിക്കുന്നവര്‍ പുലര്‍ത്തുക.

4, അശരണരെ സഹായിക്കും- സഹായം ആവശ്യമുള്ളവര്‍ക്ക് പിന്തുണയുമായി എത്തുന്ന ശീലമാണ് സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്ക് ഉണ്ടാകുക.

5, ചിരി- എപ്പോഴും പൊതുവെ പ്രസന്നവദനരായാണ് ഇവര്‍ കാണപ്പെടുക. അതുപോലെ നന്നായി ചിരിക്കുന്ന ശീലവും ഇവര്‍ക്ക് ഉണ്ടാകും.

6, അതിരാവിലെ എഴുന്നേല്‍ക്കും- സന്തോഷത്തോടെ ജീവിക്കുന്നവര്‍, രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ജീവിതചര്യങ്ങള്‍ തുടങ്ങും. മടിപിടിച്ച് കിടന്ന് ഉറങ്ങുന്ന ശീലം ഇവര്‍ക്ക് ഉണ്ടാകില്ല എന്ന് സാരം.