Asianet News MalayalamAsianet News Malayalam

നിങ്ങള്‍ അവഗണിക്കുന്ന ഈ ആറ് ലക്ഷണങ്ങള്‍ വലിയ രോഗങ്ങളുടെ സൂചനയാകാം

ശരീരം മുന്‍കൂട്ടി കാണിക്കുന്ന പല ലക്ഷണങ്ങളും വലിയ രോഗങ്ങളുടെ സൂചനയാകാം. എന്നാല്‍ പലരും ഈ ലക്ഷണങ്ങള്‍ നിസാരമായാണ് കാണുന്നത്. ഇതായിരിക്കും ഭാവിയില്‍ നിങ്ങളുടെ ജീവന്‍ പോലും എടുക്കാന്‍ സാധ്യതയുളള സാഹചര്യം സൃഷ്ടിക്കുന്നത്. നിങ്ങള്‍ അവഗണിക്കുന്ന ആ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

6 health symptoms people ignore but could be signs of a serious disease
Author
Thiruvananthapuram, First Published Aug 6, 2018, 11:39 AM IST

ശരീരം മുന്‍കൂട്ടി കാണിക്കുന്ന പല ലക്ഷണങ്ങളും വലിയ രോഗങ്ങളുടെ സൂചനയാകാം. എന്നാല്‍ പലരും ഈ ലക്ഷണങ്ങള്‍ നിസാരമായാണ് കാണുന്നത്. ഇതായിരിക്കും ഭാവിയില്‍ നിങ്ങളുടെ ജീവന്‍ പോലും എടുക്കാന്‍ സാധ്യതയുളള സാഹചര്യം സൃഷ്ടിക്കുന്നത്. നിങ്ങള്‍ അവഗണിക്കുന്ന ആ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. കഠിനമായ തലവേദന 

ജീവിതത്തില്‍ ഒരു തവണയെങ്കിലും തലവേദന വരാത്തവരായി ആരുമുണ്ടാകില്ല. തലവേദനയെ പലരും കാര്യമായി എടുക്കാറില്ല. എന്നാല്‍ പല രോഗത്തിന്‍റെയും പ്രധാന ലക്ഷണമാണ് തലവേദന. അത് നിസാരമായി കാണരുത്.  തലച്ചോറിലെ മുഴ, ക്ഷയരോഗം, മസ്തിഷ്‌ക ജ്വരം, രക്തക്കുഴലിലുണ്ടാവന്ന കുമിളകള്‍, ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ഗുരുതര പ്രശ്‌നങ്ങളുടെ ലക്ഷണമായും തലവേദന വരാം. അതിനാല്‍ തലവേദന കഠിനമായാല്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. 

2. നെഞ്ച് വേദന 

നെഞ്ച് വേദന എപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. ചിലപ്പോള്‍ അത് രക്തം കട്ടപിടിക്കുന്നത് മൂലമോ, കരളിന്‍റെ തകരാറ് മൂലമോ ആകാം.  ശരീരത്തിന്‍റെ ഏത് അവയവം തകരാറ് ഉണ്ടായാലും നെഞ്ച് വേദന വരാനുളള സാധ്യത ഏറെയാണ്. അതിനാല്‍ നെഞ്ച് വേദന വളരെ ഗൗരവത്തോടെ തന്നെ കാണണം. 

3. ഒറ്റകണ്ണിലെ കാഴ്ച ഇല്ലായ്മ 

ഒരു കണ്ണിന് മാത്രം കാഴ്ച കുറവ് അനുഭവപ്പെടുന്നത് ചിലപ്പോള്‍ സ്ട്രോക്കിന്‍റെ ലക്ഷണമാകാം. തലച്ചോറിലേക്കുളള ഓക്സിജന്‍റെ അളവ് കുറയുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ ഗൗരവമേറിയതാണ് ഈ രോഗം . അതിനാല്‍ ഒറ്റ കണ്ണിലെ കാഴ്ച ഇല്ലായ്മ നിസാരമായി കാണരുത്. 

4. ശ്വാസതടസം 

ആര്‍ക്കും എപ്പോള്‍ വേണേലും സംഭവിക്കാവുന്ന ഒന്നാണ് ശ്വാസതടസം അല്ലെങ്കില്‍ ശ്വാസം മുട്ടല്‍. അത് ചിലപ്പോള്‍ ആസ്തമയുടെയോ ശ്വാസകോശത്തിന്‍റെയോ മാത്രം പ്രശ്നമാകില്ല. ഹൃദയാഘാതത്തിന്‍റെ വരെ ലക്ഷണമാകാം. കരളിന് ഉണ്ടാകുന്ന തകരാറ് മൂലവും ഇത് സംഭവിക്കാം. 

5. ശരീരഭാരം കുറയുക 

പെട്ടെന്ന് ശരീരഭാരം കുറയുന്നത് വളരെ സന്തോഷത്തോടെയാകും എല്ലാവരും സ്വീകരിക്കുന്നത്. എന്നാല്‍ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ക്യാന്‍സറിന്‍റെ വരെ ലക്ഷണമാകാം. കൂടാതെ കരള്‍ രോഗം, തൈറോയ്ഡ് എന്നിവ കൊണ്ടും പെട്ടെന്ന് ശരീരഭാരം കുറയാം. 

6. ചര്‍ദ്ദി

ചര്‍ദ്ദി ഉണ്ടാകുന്നത് ഭക്ഷണം വയറിന് പിടിക്കാത്തത് കൊണ്ട് മാത്രമല്ല. വയറിനുണ്ടാകുന്ന ക്യാന്‍സര്‍ മൂലവും ചര്‍ദ്ദി അനുഭവപ്പെടാം. 


 

Follow Us:
Download App:
  • android
  • ios