ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കാനുപകരിക്കുന്ന ഏഴ് ഭക്ഷ്യവസ്തുക്കളെ അടുത്തറിയാം
പ്രോട്ടീന്റെ കുറവ് ഇന്ന് സമൂഹത്തിലെ ഒരുപാട് പേരുടെ പ്രശ്നമാണ്. ഇന്നത്തെ ജീവിതത്തിരക്കുകള്ക്കിടയില് ഭക്ഷണകാര്യത്തില് പലര്ക്കും ശ്രദ്ധിക്കാന് കഴിയാറില്ല എന്നതാണ് സത്യം. ഈ ജീവിതത്തിരക്കുകള് ഡോക്ടര്മാരുടെ മുന്നിലാവും നിങ്ങളെ ഒടുവില് എത്തിക്കുക. പക്ഷേ നിങ്ങള് ദിവസവുമുളള ഭക്ഷണ ശീലങ്ങളില് കാര്യമായി ശ്രദ്ധിച്ചാല് പ്രോട്ടീന് കുറവ് ശരീരത്തില് ഉണ്ടാവാതെ നോക്കാന് നിങ്ങള്ക്കാവും. ശരീരത്തിലെ പ്രോട്ടീന് കുറവ് പരിഹരിക്കാനുപകരിക്കുന്ന ഏഴ് ഭക്ഷ്യവസ്തുക്കളെ അടുത്തറിയാം.
1. ഗ്രീന് പീസ്

കുട്ടികളുടെ വെറുപ്പിന് സ്ഥിരമായി ഇരയാവുന്ന പ്രോട്ടീന് കലവറയാണ് ഗ്രീന് പീസ്. ഗ്രീന് പീസിനെ ആഴ്ച്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നവര്ക്ക് പ്രോട്ടീന്റെ കുറവ് വരാറില്ല എന്നാണ് ഡോക്ടര്മാരുടെ അഭിപ്രായം.
2. പൊട്ടുകടല

അരിയുടെയും ചപ്പാത്തിയുടെയും കൂടെ ഉപയോഗിക്കാന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പൊട്ടുകടല. പൊട്ടുകടലയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയില് കലോറി മൂല്യം കുറവും പ്രോട്ടീന്റെ അളവ് വളരെക്കൂടുതലുമാണെന്നതാണ്.
3. വന്പയര്

ചോറിനേടൊപ്പം ഏറ്റവും അനുയോജ്യമായ പയറുവര്ഗ്ഗമാണ് വന്പയര്. പ്രോട്ടീനോടൊപ്പം, കാര്ബോഹൈഡ്രേറ്റ്, നാരുകള് എന്നിവ വന്പയറില് ധാരളമുണ്ട്. നിങ്ങളുടെ എല്ലാത്തരത്തിലുമുളള പ്രോട്ടീന് കുറവുകള് വന്പയര് പരിഹരിച്ച് തരും.
4. മോര്

പ്രോട്ടീന് ഏറ്റവും പരിശുദ്ധമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് മോര്. ഏത് സമയത്തും ഉപയോഗിക്കാവുന്ന ദ്രവരൂപത്തിലുളള ഭക്ഷ്യവസ്തുവാണ് ഇത്. വേനല്ക്കാലത്ത് ആരോഗ്യം നിലനിറുത്താന് ഏറ്റവും അനുയോജ്യം.
5. പനീര്

പനീര് പ്രോട്ടീന്റെ കലവറയാണ്. ചെറിയ അളവിലെ ഉപയോഗം കൊണ്ടുപോലും ശരീരത്തിന് ആവശ്യമായ പ്രോട്ടീന് ലഭ്യമാക്കുന്ന ഭക്ഷ്യവസ്തുവാണ് പനീര്.
6. കടലമാവ്

ധാന്യം പോലെ ഉപയോഗിക്കാവുന്ന പ്രോട്ടീന് കലവറയായ ഭക്ഷ്യവസ്തുവാണ് കടലമാവ്. അതിനാല് സസ്യഭുക്കുകള്ക്ക് സ്വീകരിക്കാവുന്ന ഒരു നല്ല ആരോഗ്യ മാതൃകയാണിത്.
