വായിലെ അസ്വസ്ഥതയും വേദനയും മൂലം ഇവര്‍ ചികിൽസ തേടുകയായിരുന്നു.

കണവ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുളള മത്സ്യമാണ്. എന്നാല്‍ ദക്ഷണകൊറിയയിലെ 63 കാരിയ്ക്ക് കണവ(കൂന്തല്‍) കഴിച്ച് ആശുപത്രിയില്‍ പോകേണ്ടി വന്നു. വായിലെ അസ്വസ്ഥതയും വേദനയും മൂലം ഇവര്‍ ചികിൽസ തേടുകയായിരുന്നു. പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അവര്‍ അറിഞ്ഞത്. അവരുടെ നാക്കിലും മോണയിലുമായി 12 ചെറിയ തടിപ്പുകള്‍ കണ്ടെത്തി. അവ കണവയുടെ ജീവനുള്ള ബീജക്കൂട്ടങ്ങളായിരുന്നു.

നന്നായി ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ ബീജക്കൂട്ടങ്ങള്‍ നശിക്കാത്തത്. ഈ ബീജങ്ങൾ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളിൽ സുരക്ഷിത സ്ഥാനം കണ്ടെത്തി തങ്ങുകയായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.