മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? പ്രേതങ്ങളിലോ പുനര്‍ജന്മങ്ങളിലോ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഇതേക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും തുടരുകയാണ്. എന്നാല്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ലോകത്ത് നിലനില്‍ക്കുന്ന പ്രധാനപ്പെട്ട 7 വിശ്വാസങ്ങള്‍ ഒന്നു നോക്കൂ... 

1, ബുദ്ധമതം പറയുന്നത്-

ബുദ്ധമതക്കാരെ സംബന്ധിച്ചിടത്തോളം മരണശേഷം ആറു വിധികളാണ് കാത്തിരിക്കുന്നത്. ദൈവമായും, അര്‍ദ്ധദൈവമായും, മനുഷ്യനായും മൃഗങ്ങളായുമുള്ള പുനര്‍ജന്മം. പിന്നെ ഗതികിട്ടാതെ അലയുന്ന പ്രേതം, നരകജീവിതം. ജീവിതത്തില്‍ നല്ല വ്യക്തിയായിരുന്നവര്‍ ദൈവമായോ അര്‍ദ്ധദൈവമായോ മനുഷ്യനായോ പുനര്‍ജനിക്കുമെന്നാണ് ബുദ്ധമത വിശ്വാസം. 

2, ക്രിസ്‌തുമതം- 

ക്രിസ്തുമത വിശ്വാസം അനുസരിച്ച് ആത്മാവ് എന്നത് അനശ്വരമാണ്. ജീവിതത്തില്‍ നല്ലത് ചെയ്‌തവര്‍ സ്വര്‍ഗത്തിലും അല്ലാത്തവര്‍ നരകത്തിലും പോകുന്നു. യേശുവിന് മാത്രം ഭൂമിയില്‍ ഒരു ജന്മം കൂടിയുണ്ടാകും. 

3, ഹിന്ദുമതം-

ഹിന്ദുമത വിശ്വാസപ്രകാരം ഏതൊരു മനുഷ്യനും പുനര്‍ജന്മമുണ്ട്. കോടാനുകോടി തവണ പുനര്‍ജനിക്കും. വീണ്ടുമൊരു മനുഷ്യജന്മത്തിന് മുമ്പായി മൃഗമായും സസ്യമായുമൊക്കെ പുനര്‍ജന്മം നടക്കുമത്രെ. 

4, കാസറ്റ് റീവൈന്‍ഡിങ് സിദ്ധാന്തം- 

ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസം അനുസരിച്ച് മരണം സംഭവിച്ചു തൊട്ടടുത്ത നിമിഷം മുതല്‍ ഒരു കാസറ്റ് റീവൈന്‍ഡ് ചെയ്യുന്നതുപോലെ ജീവിതം ആരംഭിക്കുന്നു. ജീവിതത്തില്‍ സംഭവിച്ചതെല്ലാം വീണ്ടും ഒരിക്കല്‍ക്കൂടി അനുഭവവേദ്യമാകുമത്രെ. 

5, ആന്‍റിക്വിറ്റി സിദ്ധാന്തം-

മഹാനായ സൈദ്ധാന്തികന്‍ ആന്റിക്വിറ്റിയുടെ മരണാനന്തര സിദ്ധാന്തം അനുസരിച്ച് നല്ല ആത്മാക്കള്‍ സ്വര്‍ഗതുല്യമായ ഒരു ദ്വീപിലേക്കും മോശം ആത്മാക്കള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും.

6, ഇസ്ലാംമതം-

എല്ലാ മനുഷ്യര്‍ക്കും ഒരു രണ്ടാം ജന്മമുണ്ട്. ഈ ജന്മത്തിലെ എല്ലാ പ്രവര്‍ത്തികളും അവിടെവെച്ച് വിചാരണയ്‌ക്ക് വിധേയമാകും. അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗവും നരകവും സമ്മാനിക്കപ്പെടും. 

7, പുരാതന ഈജിപ്ഷ്യന്‍ വിശ്വാസം-

 പുരാതന ഈജിപ്ഷ്യന്‍ വിശ്വാസം മരണ ംഎന്നത് താല്‍ക്കാലികമായ ഒരു പ്രതിഭാസമാണ്. അതുകൊണ്ടാണ് ഈജിപ്തിലെ ഫറോവമാരുടെ മൃതശരീരം മമ്മിയായി സൂക്ഷിച്ചുവെക്കുന്നത്. അതിവേഗം സംഭവിക്കുന്ന പുനര്‍ജന്മത്തിനുവേണ്ടിയാണിത്.