ലണ്ടന്‍: 71കാരിയെ വിവാഹം ചെയ്ത് 17കാരന്‍. 71കാരിയുടെ മകന്‍റെ സംസ്‌കാര ചടങ്ങില്‍ വച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം മൂന്നാഴ്ച പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. അല്‍മെഡ ഇറെല്‍, ഗാരി ഹാര്‍ഡ്വിക് എന്നിവരാണ് ഈ വരനും വധുവും. 

പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇരുവരും പറയുന്നു. നാലു മക്കളുടെ അമ്മയാണ് അല്‍മെഡ. അല്‍മെഡയുടെ ആദ്യ ഭര്‍ത്താവ് ഡൊണാള്‍ഡ് 43-മത്തെ വയസിലാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ മരണശേഷം തന്റെ ജീവിതത്തില്‍ വല്ലാത്ത ശൂന്യതയായിരുന്നെന്ന് അല്‍മെഡ പറഞ്ഞു. 

അടുത്തിടെ 45-മത്തെ വയസില്‍ അല്‍മെഡയുടെ മകനും മരിച്ചു. മകന്‍റെ മരണത്തിന്‍റെ ദുഃഖത്തില്‍ തളര്‍ന്നിരുന്ന തന്നെ ആശ്വസിപ്പിക്കാന്‍ ഗാരി എത്തിയതാണ് അല്‍മെഡയ്ക്ക് ആശ്വാസമായത്. തുടര്‍ന്ന് കൂടിക്കാഴ്ചകള്‍ പതിവായതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

താന്‍ സ്വപ്നം കണ്ട ജീവിത പങ്കാളിയെ തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് ഗാരി പറഞ്ഞു. അമ്മയുടെ വിവാഹത്തിന് അല്‍മെഡയുടെ മക്കള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.