1, ഓഫീസില്‍ ഫാസ്റ്റ് ഫുഡ് വേണ്ട- ഓഫീസില്‍ ചിപ്‌സ്, ബിസ്‌ക്കറ്റ് ഉള്‍പ്പടെയുള്ള ബേക്കറി ഫുഡ് കൊണ്ടുപോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക. ഒഴിവു സമയത്ത് കഴിക്കാന്‍ പഴങ്ങളാണ് നല്ലത്.
2, പുറത്തുനിന്ന് കഴിക്കുന്നെങ്കില്‍ കുറച്ചുമതി- ഓഫീസില്‍ ഉച്ചഭക്ഷണം ഹോട്ടലില്‍നിന്ന് കഴിക്കുന്നവര്‍ വളരെ കുറഞ്ഞ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ഹോട്ടല്‍ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ ഇടയ്‌ക്ക് കഴിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മതി.
3, തന്തൂരി ഭക്ഷണം ആകാം- ഓഫീസില്‍നിന്ന് വൈകുന്നേരങ്ങളില്‍ പുറത്തുപോയി നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നവര്‍, പൊരിച്ചതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. പകരം തന്തൂരി, ഗ്രില്‍ഡ് ഭക്ഷണം ആണ് നല്ലത്.
4, പ്രഭാതഭക്ഷണം ആരോഗ്യകരമാകണം- പ്രഭാതഭക്ഷണം നന്നായി കഴിക്കണം. ആവിയില്‍ പുഴുങ്ങിയ ഭക്ഷണമാണ്(ഇഡലി, പുട്ട്, ഇടിയപ്പം) നല്ലത്. വയറുനിറച്ച് പ്രഭാതഭക്ഷണം കഴിച്ചാല്‍ ആ ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കും. ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുകയും വേണം.
5, ഡാര്‍ക്ക് ചോക്ലേറ്റ്- വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റുകള്‍ ജോലിയ്‌ക്കിടയിലെ ഇടവേളകളില്‍ കഴിക്കുന്നത് നല്ലതാണ്. ശരീര ഭാരം കുറയുന്നതിന് ഇത് സഹായകരമാകും.
6, ഒരു ബോട്ടില്‍ വെള്ളം എപ്പോഴും ഉണ്ടാകണം- ഓഫീസില്‍ നിങ്ങളുടെ ഡെസ്‌ക്കില്‍ കണ്ണിന്‍ മുന്നില്‍ ഒരു ബോട്ടില്‍ വെള്ളം എപ്പോഴും ഉണ്ടാകണം. എപ്പോള്‍ ദാഹം തോന്നുന്നുവോ, അപ്പോള്‍ വെള്ളം കുടിക്കുക.
7, ലിഫ്റ്റ് വേണ്ട- ഓഫീസില്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും ശീലമാക്കുക. ലിഫ്റ്റില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം.
8, കാര്‍ പരമാവധി ദൂരെ പാര്‍ക്ക് ചെയ്യണം- ഓഫീസില്‍ കാറിലോ ബൈക്കിലോ വരുന്നവര്‍, വാഹനം പരമാവധി ദൂരെ തന്നെ പാര്‍ക്ക് ചെയ്യണം. അത്രയും ദൂരം എന്നും നടക്കാനാകുന്നത് വലിയ കാര്യമാണ്.
