1, ഉറക്കക്കുറവും ക്ഷീണവും
രാത്രി ഡ്യൂട്ടിയുള്ളവര്‍ക്കും സ്ഥിരമായി ഉറക്കം ഒഴിയുന്നവര്‍ക്കും ഇത്തരത്തില്‍ കണ്ണിന് ചുറ്റും കറുപ്പ് കാണാറുണ്ട്. ഉറക്കക്കുറവ് കാരണമുള്ള ക്ഷീണവും ഇതിന് പ്രധാന കാരണമാണ്. കണ്ണിന് താഴെയുള്ള ചര്‍മ്മം വളരെ നേര്‍ത്തതാണ്. ഇവിടേക്കുള്ള രക്തയോട്ടം കുറയുന്നതാണ്, കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണം.
2, പ്രായം
പ്രായം കൂടുന്തോറും ചിലരില്‍ കണ്ണിന് ചുറ്റും കറുപ്പ് കാണപ്പെടാറുണ്ട്. ചര്‍മ്മം ചുളിയുന്നതാണ് ഇതിന് കാരണം.
3, പാരമ്പര്യം
കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് പാരമ്പര്യമായും ഉണ്ടാകാം.
4, വിളര്‍ച്ച
വിളര്‍ച്ചയുടെ ലക്ഷണമായും കണ്ണിന് ചുറ്റുമുള്ള കറുപ്പ് കാണപ്പെടാം. നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നതുകൊണ്ടാണ് സാധാരണഗതിയില്‍ വിളര്‍ച്ച വരുന്നത്. ശരീരകലകളിലേക്ക് ആവശ്യത്തിന് ഓക്‌സിജനേറ്റഡ് രക്തം എത്താത്ത സ്ഥിതിവിശേഷം മൂലം, തീരം കനംകുറഞ്ഞ കണ്ണിന് താഴെയുള്ള ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകും.
5, അലര്‍ജി
അലര്‍ജി മൂലവും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. അലര്‍ജി മൂലമുള്ള ചൊറിച്ചില്‍ കാരണം കറുത്ത പാട് ഉണ്ടാകും. ഇത് കണ്ണിന് താഴെയുള്ല ചര്‍മ്മത്തിലും ഉണ്ടാകും.
6, പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവും കണ്ണിന് താഴെയുള്ള കറുപ്പ് നിറത്തിന് കാരണമാകും. ഈ പ്രശ്‌നം പരിഹരിക്കാം വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയും മറ്റു പോഷകങ്ങളും ഉള്‍പ്പെട്ട ഭക്ഷണം ശീലമാക്കുക.
7, പുകവലിയും മദ്യപാനവും
പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമാകും. പുകവലി, മദ്യപാനം എന്നിവ കാരണം ശരീരത്തിന് വലിയ നിര്‍ജ്ജലീകരണം സംഭവിക്കും. കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതില്‍ നിര്‍ജ്ജലീകരണത്തിന് വലിയ പങ്കാണുള്ളത്.
8, ഹോര്‍മോണ്‍ വ്യതിയാനം
സ്‌ത്രീകളില്‍ കണ്ണിന് ചുറ്റും കറുപ്പ് കാണപ്പെടുന്നതില്‍ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് ഹോര്‍മോണ്‍ വ്യതിയാനം. ആര്‍ത്തവം, ഗര്‍ഭകാലം എന്നീ സമയങ്ങളില്‍ സ്‌ത്രീകളില്‍ ഈ പ്രശ്‌നം കണ്ടുവരുന്നത് ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ്.
