ബോസ്നിയ : നല്ല വൃത്തിയുള്ള ശരീരത്തിന് മാത്രമേ നല്ല ആരോഗ്യമുണ്ടാവുകയുള്ളു. ശരീര വൃത്തിക്കു വേണ്ടി പല കാര്യങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ കണ്ണ് വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്. കണ്ണ് വൃത്തിയാക്കി കൊടുക്കുന്ന കാര്യത്തില്‍ വിദഗ്ധയായ ഒരാള്‍ അങ്ങ് ബോസ്നിയയിലുണ്ട്. 80 കാരിയായ ഹാവ സെലബിക്ക് ആണത്. തന്‍റെ നാക്ക് ഉപയോഗിച്ചാണ് ഹാവ കണ്ണ് വൃത്തിയാക്കി കൊടുക്കാറുളളത്. ഇതുവരെ ഏകദേശം 5000 ആള്‍ക്കാരുടെ കണ്ണ് വൃത്തിയാക്കിയിട്ടുണ്ട് ഇവര്‍. 800 രൂപയ്ക്ക് അടുത്താണ് ചികിത്സാ ചെലവ്.

തന്‍റെ നാക്കിനെ രോഗാണു വിമുക്തമാക്കാനായി മദ്യം ഉപയോഗിക്കാറുണ്ടെന്നും ഇരുമ്പിന്‍റെ കഷ്ണം, കല്‍ക്കിരി, ഈയം, ഗ്ളാസ് തുടങ്ങിയവ തന്‍റെ രോഗികളുടെ കണ്ണില്‍ നിന്ന് ഇതുവരെ എടുത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.