25 വര്‍ഷമായി ഇല മാത്രം ഭക്ഷിച്ചു കഴിയുകയാണ് ഒരു മനുഷ്യന്‍. ഇല മാത്രം ഭക്ഷിച്ചുകഴിയുന്ന ഈ മനുഷ്യന് ഒരു അസുഖവും പിടിപെട്ടിട്ടില്ലെന്നതാണ് വിസ്‌മയകരമായ മറ്റൊരു കാര്യം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റാന്‍വാല സ്വദേശിയ മെഹ്‌മൂദ് ബട്ടാണ് ഇല മാത്രം ഭക്ഷിച്ച് ജീവിക്കുന്നത്. ഇരുപത്തിയഞ്ചാമത്തെ വയസ് മുതലാണ് ബട്ട് ഇല മാത്രം ഭക്ഷിച്ചു ജീവിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇദ്ദേഹത്തിന് 50 വയസായി. ഈ 25 വര്‍ഷ കാലത്തിനിടയ്‌ക്ക് ഒരു അസുഖം പോലും പിടിപെട്ടിട്ടില്ല. കുടുംബത്തിലെ കടുത്ത ദാരിദ്ര്യത്തെതുടര്‍ന്നാണ് ഇല ഭക്ഷണമാക്കി തുടങ്ങിയതെന്ന് ബട്ട് പറയുന്നു. പട്ടിണികാരണം ഒരു തുള്ളി വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലം ഇല കഴിച്ചതോടെ അത് ശീലമായി. പിന്നെ ആ ശീലം മാറ്റാന്‍ തയ്യാറായതുമില്ലെന്ന് ബട്ട് പറയുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാലം പിന്നിട്ട് സമ്പത്ത് കൈയില്‍ എത്തിയപ്പോഴും ഭക്ഷണശീലം മാറ്റാന്‍ ബട്ട് തയ്യാറായില്ല. ഇപ്പോള്‍ നല്ല നിലയിലാണ് കഴിയുന്നതെങ്കിലും ഭക്ഷണം ഇല തന്നെയാണ്.