ജിമ്മിലെ വര്‍ക്കൗട്ടിന് എസിയുടെ ഉപയോഗം നല്ലതാണോ?
എസിയുടെ (എയര്കണ്ടിഷന്) ഉപയോഗം ജിമ്മിലെ വര്ക്കൗട്ടിനെ എങ്ങനെ സ്വാധീനിക്കും? ജിമ്മിലെ വര്ക്കൗട്ടിന് എസിയുടെ ഉപയോഗം നല്ലതാണോ? സ്ഥരമായി ജിമ്മില് പോകുന്നവര്ക്കിടയില് തര്ക്കം നിലനില്ക്കുന്ന ചോദ്യങ്ങളാണിത്.
വര്ക്കൗട്ട് രംഗത്തെ പ്രമുഖര് പറയുന്നത് എസിയുടെ ഉപയോഗമില്ലാതെ ജിമ്മില് വര്ക്കൗട്ട് ചെയ്യണമെന്നാണ്. കാരണം ശരീരം വിയര്ക്കുന്പോള് മാത്രമാണ് ചെയ്യുന്ന വര്ക്കൗട്ടിന് പൂര്ണ്ണ ഫലമുണ്ടാവുക. ശരീരം വിയര്ക്കാതിരുന്നാല് വര്ക്കൗട്ടിന്റെ ഫലം കുറയും. എസിയിട്ടുകൊണ്ട് വര്ക്കൗട്ട് ചെയ്യുന്പോള് ശരീരത്തില് ഡീ ഹൈഡ്രേഷന് സംഭവിക്കുകയും അത് ഗുണത്തേക്കാളോറെ ശരീരത്തിന് ദോഷമാവുകയും ചെയ്യും.
വര്ക്കൗട്ട് സമയത്ത് എസി ഉപയോഗിക്കുന്പോള് നാം കൂടുതലായി മടിയന്ന്മാരാവും. ഇത് നമ്മുടെ വര്ക്കൗട്ടിന്റെ സമയത്തെ കുറയ്ക്കുകയും. വര്ക്കൗട്ട് കൊണ്ട് നാം ഉദേശിക്കുന്ന ഫലം കിട്ടാതെ പോകാനും ഇടയാക്കുന്നു. അതിനാല് ഇനിമുതല് വര്ക്കൗട്ട് സമയത്ത് എസി ഓണാണെങ്കില് പ്രത്യേകം ശ്രദ്ധിക്കുക.
