'മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന പതിവ്​ പല്ലവി ആവര്‍ത്തിക്കുന്നില്ല. അമിത മദ്യപാനമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് കരള്‍ രോഗം മാത്രമല്ല, മറവിരോഗം കൂടിയാണ്. കടുത്ത മദ്യപാനികൾക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതൽ ആണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മദ്യപാനം മൂലം ആശുപത്രി വാസം വരെ വേണ്ടി വന്ന കടുത്ത മദ്യപാനികളിലായിരുന്നു പഠനം. 65 വയസ്സ് ആകും മുൻപേ 57,000 പേരാണ് മറവി രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയത്. ഇതിൽ 57 ശതമാനം പേരും അമിത മദ്യപാനികളായിരുന്നു.