ലോക സുന്ദരി മാനുഷി ഛില്ലര്‍ ആണെങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ഇവളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ആറ് വയസുകാരി അനസ്താസ്യ നയാസേവയാണ് താരം. 

അനസ്താസ്യയുടെ നീല കണ്ണുകളും ഒരു പാവക്കുട്ടിയെ പോലുളള രൂപവും ആരെയും ആകര്‍ഷിക്കുന്നതാണ്. ഇന്‍സ്റ്റാഗ്രാമില്‍ 500,000ത്തില്‍ പരം പേരാണ് ഈ കൊച്ച് സുന്ദരിയെ പിന്തുടരുന്നത്. അനസ്താസ്യയുടെ അമ്മ അന്നയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. 

അനസ്താസ്യയുടെ ഒരോ ഫോട്ടോയ്ക്കും ലഭിക്കുന്നത് ആയിര കണക്കിന് കമന്‍റുകളും ലൈക്കുകളുമാണ്. പാട്ടുപാടുന്ന വീഡിയോയും മനോഹരമായ വസ്ത്രങ്ങളില്‍ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളും കൊണ്ട് ഈ കൊച്ചു മിടുക്കി എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറി കഴിഞ്ഞു. 

അനസ്താസ്യയുടെ മനോഹരമായ നീല കണ്ണുകളെ കുറിച്ചാണ് കൂടുതല്‍ കമന്‍റുകള്‍ കിട്ടുന്നത്. ഇവളാണ് ലോക സുന്ദരി എന്ന കമന്‍റുകളുടെ പ്രവാഹമാണ് ഈ കൊച്ചുമിടുക്കിക്ക് ലഭിക്കുന്നത്. 

2015ല്‍ അനസ്താസ്യയ്ക്ക് നാല് വയസുള്ളപ്പോള്‍ മുതലാണ് അമ്മ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയത്.

റഷ്യയിലെ അറിയപ്പെടുന്ന മോഡലാണ് ഇപ്പോള്‍ അനസ്താസ്യ. റഷ്യയിലെ പ്രമുഖ ബ്രാന്റായ അമോറേക്കോ,കിസാബിയാനോ,ഛോബി കിഡ്‌സ് എന്നിവയ്ക്ക് വേണ്ടി അനസ്താസ്യ മോഡലിങ്ങ് ചെയ്ത് കഴിഞ്ഞു. 

അനസ്താസ്യ സോഷ്യല്‍ മീഡിയയുടെ താരമായെങ്കിലും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ അമ്മയെ വിമര്‍ശിക്കുന്നവരും കുറവല്ല.