രുചിയോടൊപ്പം ഒരുപാട് ഗുണങ്ങളും ഈ പഴവര്‍ഗത്തിനുണ്ട്.

പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലതാണ്. അതില്‍ എല്ലാര്‍ക്കും ഇഷ്ടമായ ഒന്നാണ് പൈനാപ്പിള്‍ . വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍. രുചിയോടൊപ്പം ഒരുപാട് ഗുണങ്ങളും ഈ പഴവര്‍ഗത്തിനുണ്ട്. പൈനാപ്പിള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനാവിശ്യമായ ആന്‍റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നു. പൈനാപ്പിള്‍ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും മാത്രമല്ല ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണങ്ങാനും നല്ലതാണ്. 

Bromelain എന്ന പദാര്‍ഥം ധാരാളം അടങ്ങിയ ഒന്നാണ് പൈനാപ്പിള്‍. മുറിവുകള്‍ വേഗത്തില്‍ ഉണക്കാനും കേടുവന്ന കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഇതു നല്ലതാണ്. ചെറിയ ചെറിയ മുറിവുകളും ചതവുകളും വേഗത്തില്‍ ഉണക്കാന്‍ പൈനാപ്പിളിന്‍റെ കഴിവ് ഒന്ന് വേറെ തന്നെ.