പോണ്‍ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ തെറിവിളിച്ചവര്‍ക്ക് പെണ്‍കുട്ടി നല്‍കിയത് വലിയ പണി

പോണ്‍ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ തെറിവിളിച്ചവര്‍ക്ക് പെണ്‍കുട്ടി നല്‍കിയത് വലിയ പണി. ഞായറാഴ്ചയാണ് അനു ചന്ദ്ര ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. ഫോര്‍വേഡായി ലഭിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത് ഇതായിരുന്നു. ഏറ്റവും പോസിറ്റീവായിട്ടുള്ള മൂവി പോണ്‍ മൂവിയാണെന്നും അതില്‍ കൊലപാതകമോ, യുദ്ധമോ, അടിപിടിയോ, ചതിയോ, റേസിസമോ, ഭാഷാ പ്രശ്‌നമോ തുടങ്ങിയവയൊന്നും ഇല്ലെന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം

എന്നാല്‍ ഈ പോസ്റ്റ് ഇട്ടതോടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ എത്തി. അതില്‍ ഒരാളാണ് രൂക്ഷമായി പ്രതികരിച്ചത്. . നിനക്ക് അത്രയ്ക്ക് സൂക്കേടാണെങ്കില്‍ പോയൊരു പോണ്‍ ഫിലിമില്‍ അഭിനയിക്കടി തുടങ്ങിയ രീതിയിലാണ് ഇയാള്‍ പ്രതികരിച്ചത്. ഇതോടെ ഇയാള്‍ക്കെതിരെ ഇയാളുടെ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം അനു പ്രതികരിച്ചു.

അത് ഇങ്ങനെയായിരുന്നു, ചുംബനത്തിലെ ലൈംഗികതയെച്ചൊല്ലി സദാചാര കലാപം ഉണ്ടാകുന്ന കേരളം പോലൊരിടത്തില്‍ പോണോഗ്രഫിയുടെ സ്വാധീനത്തെയും രാഷ്ട്രീയത്തെയും പറ്റി തുറന്നെഴുത്തുന്ന പെണ്ണിന് ഇതില്‍ കുറഞ്ഞതൊന്നും ലഭിക്കാന്‍ പോകുന്നില്ല എന്നറിയാം. ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലത്തെ തുറന്നു കാഴ്ചകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ശേഷം തന്നെയാണ് സെക്‌സിനെക്കുറിച്ച് ഒന്നുംതന്നെ അറിയാതെ വളര്‍ന്നു വലുതായ ഞാനെന്ന പെണ്‍കുട്ടി ലൈംഗികതയെക്കുറിച്ചുള്ള എന്റെ ഓരോ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നത് തന്നെ.

സ്ത്രീകളിലെ യഥാര്‍ത്ഥ ലൈംഗീക അനുഭവങ്ങളും,ചിന്തകളും, റോമാന്‍സും മുതല്‍ കാമോദീപം വരെ തുറന്നു കാട്ടുന്ന പോണോഗ്രാഫികളോട് എനിക്ക് ഇഷ്ടം തന്നെയാണ്.വ്യക്തിപരമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ അത് ആസ്വദിക്കാറുമുണ്ട്.പോണോഗ്രാഫി പക്വമായി കാണാന്‍ സാധിക്കാത്ത ഒരു നാട്ടില്‍ പോണോഗ്രാഫി കാണുന്ന പെണ്ണിനേയോ, അതിനെ പറ്റി തുറന്ന് പറയുന്ന പെണ്ണിനെയോ ഇങ്ങനെയൊക്കെ സൈബര്‍ റേപ്പ് ചെയ്തില്ലെങ്കിലെ അതിശയമൊള്ളൂ.

പാപ ചിന്തയുള്ള,അടിച്ചമര്‍ത്തപ്പെട്ട ലൈംഗീകതയില്‍ നിന്നു തന്നെയാണ് ഈ തെറിവിളിയുടെ ലൈംഗീക ദാരിദ്ര്യത്തിന്റെ ദീനരോധനം ഉയരുന്നതെന്നറിയാം.പക്ഷേ ഇങ്ങനെ കാമം കരഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കല്ലേ കഴുതേ..