Asianet News MalayalamAsianet News Malayalam

ചർമ്മം തിളക്കമുള്ളതാക്കാൻ ആപ്പിൾ ഫേസ് പാക്കുകൾ

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖത്തെ ചുളിവുകൾ ഈ ചർമ്മപ്രശ്നങ്ങളെല്ലാം അകറ്റാൻ നല്ലൊരു ഫ്രൂട്ടാണ് ആപ്പിൾ.  വീട്ടിൽ പരീക്ഷിക്കാവുന്ന നാല് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം.

apple face pack for healthy and glow skin
Author
Trivandrum, First Published Dec 21, 2018, 11:36 AM IST

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ആപ്പിൾ. മുഖക്കുരു, മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്  ഇത്തരം ചർമ്മപ്രശ്നങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് ആപ്പിൾ. വിറ്റാമിൻ സി ധാരാളം അടങ്ങിയ ആപ്പിൾ നിറം വയ്ക്കാൻ സഹായിക്കുന്നു. ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ചില ആപ്പിൾ ഫേസ് പാക്കുകൾ പരിചയപ്പെടാം. 

ആപ്പിൾ ഒലീവ് ഓയിൽ ഫേസ് പാക്ക്...

 ആപ്പിളിലെ കുരുവെല്ലാം മാറ്റിയ ശേഷം ആപ്പിൾ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം ഒരു സ്പൂൺ ഒലീവ് ഓയിലും ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയാം. ഈ മിശ്രിതം മുഖം നിറം വയ്ക്കാനും ചുളിവ് മാറ്റാനും സഹായിക്കും. 

apple face pack for healthy and glow skin

ആപ്പിൾ തെെര് ഫേസ് പാക്ക്...

എണ്ണമയമുള്ള ചര്‍മ്മമുള്ളവരെ പ്രധാനമായും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. വളരെ പെട്ടെന്നാണ് ഇവരിൽ മുഖക്കുരു ഉണ്ടാവുക. ആപ്പിൾ നല്ല പോലെ ​ഗ്രേറ്റ് ചെയ്ത ശേഷം അതിലേക്ക് ഒരു സ്പൂൺ തെെരും ഒരു സ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം അരമണിക്കൂർ മുഖത്തിടുക. ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് മുഖം കഴുകാം. 

apple face pack for healthy and glow skin

ആപ്പിൾ റോസ് വാട്ടർ ഫേസ് പാക്ക്...

ആപ്പിൾ തൊലി കളഞ്ഞ് പേസ്റ്റ് പരുവത്തിൽ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം രണ്ട് തുള്ളി ​റോസ് വാട്ടർ ചേർത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ച്ചയിൽ നാല് തവണ ഈ മിശ്രിതം ഉപയോ​ഗിക്കുക. നിറം വയ്ക്കാനും ചർമ്മം കൂടുതൽ മൃദുലമാകാനും ഈ മിശ്രിതം വളരെ നല്ലതാണ്. 

apple face pack for healthy and glow skin

ആപ്പിൾ മാതളം ഫേസ് പാക്ക്...

 ആദ്യം ആപ്പിൾ ​ഗ്രേറ്റ് ചെയ്ത് ക്രീം പരുവത്തിൽ മിക്സിയിലിട്ട് അടിച്ചെടുക്കുക. ശേഷം ഒരു സ്പൂൺ മാതളം ജ്യൂസും ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു മണിക്കൂറെങ്കിലും മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ച്ചയിൽ മൂന്ന് തവണ ഈ മിശ്രിതം പുരട്ടാം. മുഖത്തെ കറുത്ത പാട്, ചുളിവുകൾ എന്നിവ അകറ്റാൻ ഈ മിശ്രിതം വളരെ ​ഗുണം ചെയ്യും. 

apple face pack for healthy and glow skin


 

Follow Us:
Download App:
  • android
  • ios